Kerala

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടുചെയ്യാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടുചെയ്യാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍
X

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിയുള്ള ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ ഓരോ മണ്ഡലത്തിലും പ്രത്യേക ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണിത്. ഫോറം 12 ല്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരികള്‍ക്ക് അപേക്ഷ നല്‍കുന്നവര്‍ക്ക് ഏപ്രില്‍ 1,2, 3 തിയ്യതികളില്‍ വോട്ടര്‍ ലിസ്റ്റില്‍ പേരുള്ള മണ്ഡലത്തിലെ ഈ കേന്ദ്രത്തിലെത്തി വോട്ടുചെയ്യാം.

പയ്യന്നൂര്‍ ബ്ലോക്ക് ഓഫിസ് ഓഡിറ്റോറിയം (പയ്യന്നൂര്‍), കല്ല്യാശ്ശേരി കെപിആര്‍ ഗോപാലന്‍ സ്മാരക എച്ച്എസ്എസ് (കല്ല്യാശ്ശേരി), തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് (തളിപ്പറമ്പ്) , ഇരിക്കൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസ് (ഇരിക്കൂര്‍), ജിഎച്ച്എസ്എസ് പള്ളിക്കുന്ന്(അഴീക്കോട്), &കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ (കണ്ണൂര്‍), എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ ചാല (ധര്‍മ്മടം), തലശ്ശേരി സബ്ബ് കലക്ടര്‍ ഓഫീസ്,കോര്‍ട്ട് ഹാള്‍(തലശ്ശേരി), കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (കൂത്തുപറമ്പ്), മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (മട്ടന്നൂര്‍), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (പേരാവൂര്‍) എന്നിങ്ങനെയാണ് എന്നിവിടങ്ങളിലാണ് മണ്ഡലംതല ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍.

അവശ്യസര്‍വീസ്: പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളില്‍ നാളെ കൂടി വോട്ടുചെയ്യാം

നിയമസഭാ തിരഞ്ഞെടുപ്പില്‍അവശ്യസര്‍വീസ് വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ നാളെ കൂടി അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നേരത്തെ 12 ഡിഫോറത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുക. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടിംഗ് സമയം. നേരത്തേ മാര്‍ച്ച് 30 വരെ അനുവദിച്ച സമയം ഒരു ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.

ആരോഗ്യം, പോലിസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.

Next Story

RELATED STORIES

Share it