Kerala

കര്‍ദിനാളിനെതിരെ വ്യാജ രേഖ: വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കേസിലെ ഒന്നും നാലും പ്രതികളായ ഫാ. പോള്‍ തേലക്കാട്ട്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവര്‍ക്കാണ്് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട് ഉണ്ടെങ്കില്‍ ഹാജരാക്കണം.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് വൈദികര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്

കര്‍ദിനാളിനെതിരെ വ്യാജ രേഖ: വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം
X

കൊച്ചി: സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലെ ഒന്നും നാലും പ്രതികളായ ഫാ. പോള്‍ തേലക്കാട്ട്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവര്‍ക്ക് മൂന്‍കൂര്‍ ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്.എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട് ഉണ്ടെങ്കില്‍ ഹാജരാക്കണം.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് വൈദികര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ വൈദികര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ഐപിസി 468ാം വകുപ്പ് എങ്ങനെയാണ് നിലനില്‍ക്കുന്നതെന്ന് കോടതി ചോദിച്ചു.തുടര്‍ന്നാണ് ഉപാധികളോടെ ഇരുവൈദികര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അതേ സമയം വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് വാദിഭാഗത്തിന്റെ തീരുമാനം.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിലെ മൂന്നാം പ്രതി ആദിത്യയെ പോലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്ക് പിന്നീട് കോടതി ജാമ്യം നല്‍കിയിരുന്നു. ആദിത്യയാണ് വ്യാജ രേഖ ചമച്ചതെന്നാണ് പോലിസ് പറയുന്നത്.തുടര്‍ന്ന് ഇയാള്‍ അത് ഫാ.പോള്‍ തേലക്കാട്ട്്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവര്‍ക്ക് ഇ മെയില്‍ വഴി അയച്ചു കൊടുത്തു. ഫാ.പോള്‍ തേലക്കാട്ടില്‍ ഇത് എറണാകുളം-അങ്കമാലി അതിരൂപത അപസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് അയച്ചു കൊടുത്തു.അദ്ദേഹം അത് കര്‍ദിനാളിന് കൈമാറി. തനിക്ക് ഇത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കിയ കര്‍ദിനാള്‍ ഈ രേഖ മെത്രാന്‍ സിനഡില്‍ അവതരിപ്പിക്കുകയും സിനഡിന്റെ തീരുമാനപ്രകാരം പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.തുടര്‍ന്ന പോലിസ് ഫാ.പോള്‍ തേലക്കാട്ടിലിനെ ഒന്നാം പ്രതിയാക്കിയും മാര്‍ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദിത്യയെ അറസ്റ്റു ചെയ്യുന്നത്. ആദിത്യയുടെ മൊഴി പ്രകാരമാണ് ഫാ.ടോണിയെ കേസിലെ നാലാം പ്രതിയാക്കിയതെന്നുമാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it