- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടിലെ വ്യാജ ഏറ്റുമുട്ടല്‍ കൊല: സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
തിരുവനന്തപുരം: വയനാട്ടിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ആവശ്യപ്പെട്ടു. മാവോവാദികള്‍ക്കെതിരായ വെടിവയ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് ആരോപണങ്ങളില്‍ നിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള ഗൂഢതന്ത്രമാണ് ഏറ്റുമുട്ടല്‍ കൊലപാതകത്തിന് പിന്നില്‍. മുന്‍കാലങ്ങളിലും സര്‍ക്കാര്‍ പ്രതിക്കൂട്ടിലായപ്പോള്‍ സമാന രീതിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ജനങ്ങളെ ഭീതിയിലാഴ്ത്തി അഴിമതിക്കാരെയും കള്ളക്കടത്ത് സംഘത്തെയും പൂവിട്ട് വാഴിക്കാനുള്ള ശ്രമങ്ങള്‍ പൊതുജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ഖജാഞ്ചി ജലീല്‍ കരമന സംസാരിച്ചു. തിരുമല ബാദുഷ, കമലേശ്വരം അമീര്‍ സംബന്ധിച്ചു.
Fake encounter murder in Wayanad: SDPI march to secretariat
RELATED STORIES
പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം: ഉന്നതിയിലെ ഫയലുകള്‍ കാണാതായി, എന്‍...
8 Nov 2024 1:00 AM GMTജയിലില്‍ പതിനൊന്ന് ദിവസം; ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
8 Nov 2024 12:50 AM GMTഐഎസ്എല്‍; തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്സിന്...
7 Nov 2024 4:18 PM GMTചൂരല്‍മലയിലെ ഭക്ഷ്യ വസ്തുക്കളില്‍ പുഴു; അന്വേഷണം നടത്താന്‍ നിര്‍ദേശം...
7 Nov 2024 3:49 PM GMTമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍...
7 Nov 2024 3:33 PM GMTപി പി ദിവ്യയ്ക്കെതിരേ സിപിഎം നടപടി; പദവികളില്‍നിന്ന് നീക്കി,...
7 Nov 2024 3:27 PM GMT