Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ സിപിഎമ്മിനെന്ന് വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ

നേമത്ത് എസ്ഡിപിഐ പിന്തുണ സിപിഎമ്മിനെന്ന് വ്യാജ പ്രചരണം; നിയമ നടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ പിന്തുണ സിപിഎമ്മിന് എന്ന രീതിയില്‍ വ്യാജ പ്രചരണം. വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം പറഞ്ഞു. മാധ്യമം ദിനപത്രത്തിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. 'സിപിഎമ്മിന്റെ ആവശ്യപ്രകാരമാണ് പിന്തുണ: ജില്ലാപ്രസിഡന്റ്' എന്ന തലക്കോടെയാണ് പ്രചരണം. സിപിഎം എസ്ഡിപിഐ ധാരണ എന്ന രൂപത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. നേമം മണ്ഡലത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ താറടിച്ച് കാണിക്കാന്‍ നിഗൂഢ ശക്തികള്‍ ശ്രമിക്കുകയാണെന്നും വ്യാജ പ്രചാരണം നടത്തുന്നതിനെതിരേ എസ്ഡിപിഐ നിയമനടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it