Kerala

ടിയാന്റെ സ്ത്രീലിംഗം, ഭരണ രംഗത്ത് 'ടിയാരി' എന്ന് ഉപയോഗിക്കേണ്ട: നിയമവകുപ്പ്

ടിയാന്റെ സ്ത്രീലിംഗം, ഭരണ രംഗത്ത് ടിയാരി എന്ന് ഉപയോഗിക്കേണ്ട: നിയമവകുപ്പ്
X

തിരുവനന്തപുരം: ഔദ്യോഗിക ഭരണരംഗത്ത് 'ടിയാരി' എന്ന് ഉപയോഗിക്കരുതെന്ന ഉത്തരവുമായി നിയമ വകുപ്പ്. 'ടിയാന്‍' എന്ന പദത്തിന് സ്ത്രീലിംഗമാണ് ടിയാരി. ഭാഷാ മാര്‍ഗ നിര്‍ദേശക വിദഗ്ധസമിതിയുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവ്. ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവില്‍ പറയുന്നത്.

മേല്‍പ്പടിയാന്‍ അല്ലെങ്കില്‍ പ്രസ്തുത ആള്‍ എന്ന അര്‍ഥത്തിലാണ് ടിയാന്‍ എന്ന് ഉപയോഗിക്കുന്നത്. സ്ത്രീ ആണെങ്കില്‍ അത് ടിയാരി എന്നാവും. എന്നാല്‍ പദത്തിന്റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധസമിതി പരിശോധന നടത്തി ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു.

സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് പുറമെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അര്‍ധസര്‍ക്കാര്‍, സഹകരണ സ്വയംഭരണസ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. എല്ലാ വകുപ്പുകള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് നിയമവകുപ്പ് കൈമാറി.




Next Story

RELATED STORIES

Share it