Kerala

പുതുതായി ചിത്രീകരണം ആരംഭിച്ച സിനിമകള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്

ഈ സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഷൂട്ടിങ് നിലച്ച ചിത്രങ്ങള്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നും സംഘടന അറിയിച്ചു.

പുതുതായി ചിത്രീകരണം ആരംഭിച്ച സിനിമകള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്
X

കൊച്ചി: പുതുതായി ചിത്രീകരണം ആരംഭിച്ച സിനിമകള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്. ഈ സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഷൂട്ടിങ് നിലച്ച ചിത്രങ്ങള്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നും സംഘടന അറിയിച്ചു. മാക്ടയിലെ അംഗങ്ങളെ സിനിമയുടെ ഭാഗമാക്കണമെന്നും ചേംബര്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കത്ത് അയക്കുമെന്നും സംഘടന വ്യക്തമാക്കി. ലോക്ക് ഡൗണിനുശേഷം പുതിയ ചിത്രങ്ങള്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായിരുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അറുപതോളം സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളെ ഫിലിം ചേംബര്‍ വിലക്കിയത്. ഇതേ കാരണത്താല്‍തന്നെ പുതിയ ചിത്രങ്ങള്‍ തുടങ്ങുന്നതില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം 2 അടക്കമുള്ള ചിത്രങ്ങള്‍ ഉടന്‍ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പുതിയ ചിത്രങ്ങള്‍ക്ക് ഫെഫ്കയുടെ പിന്തുണയുണ്ട്.

Next Story

RELATED STORIES

Share it