- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്തിയത് സ്വാഗതാർഹം; നിബന്ധനകൾ ഒഴിവാക്കണമെന്ന് ധനമന്ത്രി
വായ്പാ പരിധി ഉയർത്തിയതിന്റെ ഫലമായി സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം സംസ്ഥാനങ്ങളിൽ ഒഴിവാക്കാൻ കഴിയും. വായ്പ ലഭിച്ചാലും കേരളത്തിന്റെ വരുമാന ഇടിവിന്റെ പകുതി മാത്രമേ നികത്താൻ കഴിയൂ.
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തിയതിനെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ രണ്ടാംഘട്ട സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ വായ്പാ പരിധി മൂന്നു ശതമാനത്തിൽനിന്ന് അഞ്ചുശതമാനമാക്കി ഉയർത്താനാണ് തീരുമാനം. അതേസമയം, വായ്പ എടുക്കാനുള്ള നിബന്ധനകൾ ഒഴിവാക്കുകയോ ചർച്ച നടത്തുകയോ വേണമെന്നും ധനമന്ത്രി പറഞ്ഞു.
വായ്പാ പരിധി ഉയർത്തിയതിന്റെ ഫലമായി സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം സംസ്ഥാനങ്ങളിൽ ഒഴിവാക്കാൻ കഴിയും. വായ്പ ലഭിച്ചാലും കേരളത്തിന്റെ വരുമാന ഇടിവിന്റെ പകുതി മാത്രമേ നികത്താൻ കഴിയൂ. കൊള്ളപ്പലിശ ഒഴിവാക്കാൻ കേന്ദ്രം വായ്പ എടുത്തു നൽകുകയോ സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങൾ റിസർവ് ബാങ്ക് നേരിട്ട് വാങ്ങുകയോ ചെയ്യണം. കേന്ദ്ര ബജറ്റിലുള്ള സംസ്ഥാന വരുമാനത്തിന്റെ അഞ്ച് ശതമാനം വായ്പ എടുക്കാൻ അനുവദിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തെ കേന്ദ്രം പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള അവസരമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കൽ നിബന്ധനയായി വന്നാൽ അംഗീകരിക്കില്ല. ഊർജമേഖലയിൽ കേന്ദ്രം പറയുന്ന പല പരിഷ്കാരങ്ങളും നടപ്പാക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുൻകൂറായി കൂലി നൽകണം. അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു.
കേരളത്തിൽ മുപ്പത്തയ്യായിരം കോടിയുടെ വരുമാന ഇടിവ് ഈ വർഷം ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വായ്പാ പരിധി ഉയർത്തി പൂർണമായി കിട്ടിയാലും 18,087 കോടിയേ അധികമായി വായ്പ കിട്ടൂ. നമ്മുടെ വരുമാന ഇടിവിന്റെ പാതി മാത്രമേ നികത്താൻ കഴിയൂ. അതിനാൽ കേന്ദ്രസർക്കാർ ജിഎസ്ടി കോമ്പൻസേഷൻ പൂർണമായും തരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയുടെ ചെലവുകൾ വർധിപ്പിക്കുമെന്ന് ഇന്ന് പറഞ്ഞിട്ടുണ്ട്. അത് ഗണ്യമായി ഉയർത്തിയാൽ മാത്രമേ കാര്യങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ.
ഇതു പറയുമ്പോഴും ചില വിമർശനങ്ങൾ കേരള സർക്കാരിനുണ്ട്. വായ്പ നിബന്ധനകൾക്ക് വിധേയമാക്കുന്നതിന് കേരളം എതിരാണ്. കഴിഞ്ഞ 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ വായ്പ നിബന്ധന വിധേയമാക്കുന്നത് പരിഗണിക്കണം എന്നുണ്ടായിരുന്നു. എന്നാൽ ധനകാര്യ കമ്മീഷൻ ഈ വർഷത്തെ റിപ്പോർട്ടിൽ ആ പരിഗണനാവിഷയം ഏറ്റെടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് മുൻഗണന അനുസരിച്ച് ചെലവാക്കാൻ തരുന്ന വായ്പ, ആ വായ്പ തന്നെ മുതലും പലിശയും ചേർത്ത് സംസ്ഥാനങ്ങൾ തിരിച്ചടയ്ക്കേണ്ടതാണ്. അതിന് നിബന്ധന വെക്കുന്നതിൽ എന്ത് അർഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ആ നിബന്ധനകൾ ഒഴിവാക്കണം. അല്ലെങ്കിൽ നിബന്ധനകളെ കുറിച്ച് ചർച്ച വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്ടിസി ബസ്സിടിച്ച് പാല്വില്പ്പനക്കാരന് മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര് മോശം കാര്യങ്ങള് ചെയ്യുന്നു'; ബിജെപി വിട്ട് മുന്...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന് ഫീൽഡ് ഓര്ഗനൈസര് ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT