Kerala

മലപ്പുറം ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രി വിട്ടു

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ ഇവര്‍ക്ക് കഴിഞ്ഞ മാസം 16നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

മലപ്പുറം ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രി വിട്ടു
X

പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് ഒരു കൊവിഡ് രോഗി കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ വാണിയമ്പലം സ്വദേശിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ ഇവര്‍ക്ക് കഴിഞ്ഞ മാസം 16നാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ യാത്രാ ആശംസകള്‍ നേര്‍ന്നു.

അതേസമയം, കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവപരിശോധനയ്ക്കുള്ള സംവിധാനം മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സജ്ജമാവുകയാണ്. ആര്‍ടിപിസിാര്‍ ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. റിയല്‍ ടൈം പൊളിമറൈസ് ചെയിന്‍ റിയാക്ഷന് (ആര്‍ടിപിസിആര്‍) പരിശോധനാ ലബോറട്ടറിക്ക് ഐസിഎംആറിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ആഴ്ചതന്നെ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം പി ശശി അറിയച്ചത്.

Next Story

RELATED STORIES

Share it