Kerala

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; വ്യാജ റിക്രൂട്ടിംഗ് സ്ഥാപന ഉടമകള്‍ അറസ്റ്റില്‍

എറണാകുളം രവിപുരത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ കോട്ടയം സ്വദേശി സുമിത് നായര്‍,കണ്ണൂര്‍ സ്വദേശികളായ ദിവിഷിത്,ശ്രീരാഗ്, മലപ്പുറം സ്വദേശി റഫീന എന്നിവരെയാണ് എറണാകുളം സൗത്ത് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് അനന്ത്‌ലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ഓണ്‍ ലൈന്‍ സൈറ്റായ ഒഎല്‍എക്‌സിലൂടെ പരസ്യം ചെയ്താണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; വ്യാജ റിക്രൂട്ടിംഗ് സ്ഥാപന ഉടമകള്‍ അറസ്റ്റില്‍
X

കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വ്യാജ വിദേശ റിക്രൂട്ടിംഗ് സ്ഥാപന ഉടമകളായ വനിതയടക്കം നാലുപേരെ പോലിസ് അറസ്റ്റു ചെയ്തു.എറണാകുളം രവിപുരത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ കോട്ടയം സ്വദേശി സുമിത് നായര്‍,കണ്ണൂര്‍ സ്വദേശികളായ ദിവിഷിത്,ശ്രീരാഗ്, മലപ്പുറം സ്വദേശി റഫീന എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ, ഡെപ്യൂട്ടി കമ്മീഷണര്‍ പൂങ്കുഴലി,അസിസ്റ്റന്റ് കമ്മീഷണര്‍ ജിജിമോന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എറണാകുളം സൗത്ത് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് അനന്ത്‌ലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.

ഓണ്‍ ലൈന്‍ സൈറ്റായ ഒഎല്‍എക്‌സിലൂടെ പരസ്യം ചെയ്താണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.മലേസ്യ,ദുബായ്,ഇസ്രയേല്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലേക്ക് ജോലിക്ക് എന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികളെ സന്ദര്‍ശക വിസയില്‍ കൊണ്ടുപോയി വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും വര്‍ക്ക് പെര്‍മിറ്റും നല്‍കാതെ കബളിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.ഉദ്യോഗാര്‍ഥികളുടെ പാസ്‌പോര്‍ടും അനധികൃതമായി തടഞ്ഞുവെച്ചാണ് പ്രതികള്‍ കബളിപ്പിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.ഇത്തരത്തില്‍ കൊണ്ടുപോയ ഏഴോളം പേര്‍ പാസ്‌പോര്‍ടും വര്‍ക്കിംഗ് വിസയും ഇല്ലാത്തതിനാല്‍ മലേസ്യയില്‍ ഒളിവില്‍ കഴിയുകയാണെന്നും ഇവരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അന്തലാല്‍ പറഞ്ഞു.

അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.എസ്എച്ച്ഒ കെ ജി അനീഷ്,എസ് ഐ മാരായ വിനോജ്,അനില്‍കുമാര്‍,പ്രബേഷന്‍ എസ് ഐ പി എസ് അനീഷ്,എഎസ് ഐ കൃഷ്ണകുമാര്‍,സീനിയര്‍ സിപിഒ ജിജേഷ്,സിപിഒമാരായ ലാലന്‍ വിജയന്‍,പ്രസാദ്,ദിവ്യ എന്നിവരും പ്രതികളെ അറസ്റ്റു ചെയ്ത പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നു. ഷാഡോപോലിസിന്റെ സഹായത്താലായിരുന്നു അറസ്റ്റ്.കേസില്‍ തുടരന്വേഷണം നടക്കുമെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it