Kerala

സ്വര്‍ണക്കടത്ത് കേസ്: യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് ഡയറക്ടറെ ചോദ്യം ചെയ്തു

കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ ലത്തീഫിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ഇയാള്‍ ബിനീഷ് കോടിയേരിയുടെ ബിനാമി ആണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

സ്വര്‍ണക്കടത്ത് കേസ്: യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് ഡയറക്ടറെ ചോദ്യം ചെയ്തു
X

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരിലൊരാളെ കസ്റ്റംസ് ചോദ്യം ചെയ്തു. കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ ലത്തീഫിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ഇയാള്‍ ബിനീഷ് കോടിയേരിയുടെ ബിനാമി ആണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരത്തെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് അബ്ദുള്‍ ലത്തീഫിനെ ചോദ്യം ചെയ്തത്. സ്വപ്ന സുരേഷും സ്വര്‍ണക്കടത്തുമായുമുള്ള ബന്ധമാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് യുഎഎഫ്എക്‌സ് കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ് അടക്കമുള്ളവയുടെ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് യുഎഎഫ്എക്‌സ്. ഈ കമ്പനിയില്‍നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it