Kerala

സ്വർണക്കടത്ത് കേസ്: പ്രതികൾക്കെതിരെ കുരുക്ക് മുറുക്കി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം

മുഖ്യപ്രതികൾക്കെതിരെ കൊഫേപോസ ആക്ട് ചുമത്തിയേക്കും.

സ്വർണക്കടത്ത് കേസ്: പ്രതികൾക്കെതിരെ കുരുക്ക് മുറുക്കി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കുരുക്ക് മുറുക്കി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം. മുഖ്യപ്രതികൾക്കെതിരെ കൊഫേപോസ ആക്ട് ചുമത്തിയേക്കും. കൊഫേപോസ ചുമത്തുന്നതിന് മുന്നോടിയായി സെൻട്രൽ എക്കണോമിക് ഇൻ്റലിജൻസ് ബ്യൂറോയ്ക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിലും കള്ളക്കടത്തിനും ചുമത്തുന്ന കൊഫേപോസ നിയമത്തിൽ ഒരു വർഷം വരെ പ്രതികളെ ജാമ്യമില്ലാതെ കരുതൽ തടങ്കലിൽ വെക്കാൻ വ്യവസ്ഥയുണ്ട്.

സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത്, കെ ടി റമീസ് എന്നിവർ ഉൾപ്പെടെ പ്രധാന പ്രതികൾകളായ എല്ലാവർക്കുമെതിരെ കൊഫേപോസ ചുമത്താനുള്ള നടപടികളാണ് കസ്റ്റംസ് ആരംഭിച്ചിട്ടുള്ളത്. ഇതിന്‍റെ മുന്നോടിയായി പൂർത്തിയാക്കേണ്ട സങ്കേതികമായ നടപടികൾ തുടങ്ങിയതായും കസ്റ്റംസ് കേന്ദ്രങ്ങൾ അറിയിച്ചു. സിഇഐബി അനുമതിയും കൊഫേപോസ അഡ്വൈസറി ബോർഡിന്‍റെ അംഗീകാരവും ലഭിച്ചാൽ മാത്രമേ പ്രതികൾക്കെതിരെ കസ്റ്റംസിന് കൊഫേപോസ ചുമത്താൻ കഴിയുകയുള്ളൂ.

Next Story

RELATED STORIES

Share it