- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാദിയയുടെ പിതാവ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു
നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് അശോകന്‍ പറഞ്ഞു. ഭാരതത്തിന്റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്.
കോട്ടയം: ഹാദിയയുടെ പിതാവ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ വച്ചാണ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ അശോകന് പാര്‍ട്ടി അംഗത്വം നല്‍കി.
നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് അശോകന്‍ പറഞ്ഞു. ഭാരതത്തിന്റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന കമ്മ്യൂണിസ്റ്റുകാരോട് യാതൊരു താല്‍പര്യവുമില്ലെന്നും അശോകന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അശോകന്‍ തന്റെ മകളുടെ മതപരിവര്‍ത്തന വിവാദത്തിന് ശേഷമാണ് ബിജെപിയുമായി അടുക്കുന്നത്. ഇസ്്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഹാദിയയെ മാസങ്ങളോളം വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലിസും സംരക്ഷണം ഒരുക്കി കൊടുത്തിട്ടും ബിജെപിയില്‍ ചേരാനുള്ള അശോകന്റെ തീരുമാനം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി. ഹാദിയയെ തടവില്‍ പാര്‍പ്പിച്ച സമയത്ത് സംഘ്പരിവാര്‍ നേതാക്കള്‍ക്ക് മാത്രമായിരുന്നു അശോകന്റെ വീട്ടില്‍ പ്രവേശനം അനുവദിച്ചിരുന്നത്.
ഹിന്ദു ഐക്യവേദി നേതാവ് ശശി കലയും രാഹുല്‍ ഈശ്വറും ഹാദിയയെ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് പോലും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് സംഘ്പരിവാര്‍ നേതാക്കള്‍ അശോകന്റെ വീട്ടിലെത്തിയത്. ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സമയത്ത് പോലിസ് സംരക്ഷണവും ഒരുക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മുസ്്‌ലിം പോലിസുകാരെ മാറ്റുന്നതടക്കം സംഘ്പരിവാറിനെ പ്രീണിപ്പിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
RELATED STORIES
ദുബൈയില്‍ ചര്‍ച്ച നടത്തി ഇന്ത്യയും അഫ്ഗാനിസ്താനും; ചബര്‍ തുറമുഖവും...
9 Jan 2025 2:45 AM GMTഒരാഴ്ച്ചക്കുള്ളില്‍ നിരവധി പേരുടെ തല മൊട്ടയായി;മഹാരാഷ്ട്രയിലെ മൂന്നു...
9 Jan 2025 2:17 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ജഡ്ജിക്കെതിരേ പുതിയ...
9 Jan 2025 2:02 AM GMTപട്ടം പറത്തി കുരങ്ങന്; വീഡിയോ വീണ്ടും വൈറലാവുന്നു
9 Jan 2025 1:29 AM GMTമഹാകുംഭമേള: ആരാധനാലയങ്ങളിലെ 322 ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്ത്...
9 Jan 2025 1:19 AM GMT16 വര്‍ഷം മുമ്പ് ''കൊല്ലപ്പെട്ടയാളെ'' കണ്ടെത്തി; കേസില്‍ മുമ്പ്...
8 Jan 2025 6:00 PM GMT