- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാര്‍ട്ട്ബീറ്റ്സ് പരിശീലന പരിപാടി നാളെ;ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ,ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സ് അധികൃതര്‍ എത്തും
350 സ്‌കുളുകളില്‍ നിന്നുള്ള ഒന്‍പതു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ 35,000 കുട്ടികളെയാണ്് പൊടുന്നനെയുള്ള ഹൃദയാഘാതത്തില്‍ നിന്നും പ്രാഥമിക ശുശ്രൂഷയിലൂടെ മോചനമേകുന്ന സിപിആര്‍ ശൈലി പഠിപ്പിക്കുന്നത്. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് കുറയ്ക്കാനുള്ള ജീവന്‍രക്ഷാ ഉപാധിയായ സിപിആര്‍ അഥവാ കാര്‍ഡിയോപള്‍മൊണറി റെസസിറ്റേഷനില്‍ ഇത്തരത്തിലുള്ള കൂട്ട പരിശീലനം ലോകത്ത് തന്നെ അപൂര്‍വമാണ്.രാവിലെ ഒന്‍പതിന് ആരംഭിച്ച് എട്ടു മണിക്കൂറോളം തൂടര്‍ച്ചയായിട്ടാണ് പരിശീലനം നടക്കുന്നത്
കൊച്ചി: ആയിരങ്ങള്‍ക്ക് ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ പകര്‍ന്നുനല്‍കുന്ന 'ഹാര്‍ട്ട്ബീറ്റ്സ്', നാളെ നെടുമ്പാശ്ശേരിയിലെ സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കൊച്ചി ഘടകവും എറണാകുളം ജില്ലാ ഭരണകൂടവുംഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായാണ് ഹാര്‍ട്ട് ബീറ്റ്സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.350 സ്‌കുളുകളില്‍ നിന്നുള്ള ഒന്‍പതു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ 35,000 കുട്ടികളെയാണ്് പൊടുന്നനെയുള്ള ഹൃദയാഘാതത്തില്‍ നിന്നും പ്രാഥമിക ശുശ്രൂഷയിലൂടെ മോചനമേകുന്ന സിപിആര്‍ ശൈലി പഠിപ്പിക്കുന്നത്. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് കുറയ്ക്കാനുള്ള ജീവന്‍രക്ഷാ ഉപാധിയായ സിപിആര്‍ അഥവാ കാര്‍ഡിയോപള്‍മൊണറി റെസസിറ്റേഷനില്‍ ഇത്തരത്തിലുള്ള കൂട്ട പരിശീലനം ലോകത്ത് തന്നെ അപൂര്‍വമാണ്.രാവിലെ ഒന്‍പതിന് ആരംഭിച്ച് എട്ടു മണിക്കൂറോളം തൂടര്‍ച്ചയായിട്ടാണ് പരിശീലനം നടക്കുന്നത്. പരിപാടി വിലയിരുത്തുന്നതിനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സ് അധികൃതരുമുണ്ടാകും. 2016 ഏപ്രില്‍ ഏഴിന് ചെന്നൈയില്‍ സവിത യൂനിവേഴ്സിറ്റി സംഘടിപ്പിച്ച പരിശീലന യത്നത്തില്‍ എട്ടു മണിക്കൂര്‍ എട്ടു മിനിറ്റില്‍ 28,015 പേര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കിയിരുന്നു.
നിലവില്‍ ഈയിനത്തിലുള്ള ലോക റെക്കോര്‍ഡിനെയാണ് 'ഹാര്‍ട്ട്ബീറ്റ്സ്' മറികടക്കുക.അടിയന്തരഘട്ടങ്ങളില്‍ തലച്ചോറിലേയ്ക്കും ഹൃദയത്തിലേയ്ക്കുമുള്ള രക്തപ്രവാഹത്തെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ജീവന്‍രക്ഷാ മാര്‍ഗമാണ് സിപിആര്‍ അഥവാ കാര്‍ഡിയോപള്‍മൊണറി റെസസിറ്റേഷന്‍. ഇതുവഴി പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ ഒരുപരിധി വരെ ഒഴിവാക്കാനാകും. നെഞ്ചില്‍ തുടര്‍ച്ചയായി ശക്തിയായി അമര്‍ത്തിക്കൊണ്ടുള്ള കൈ കൊണ്ടുള്ള സിപിആര്‍ രീതി കഴിയുന്നത്ര പേരിലേക്ക് എത്തിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് ഹാര്‍ട്ട് ബീറ്റ്സ് ജനറല്‍ കണ്‍വീനര്‍ ഡോ. നജീബ് ഹംസ പറഞ്ഞു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പരിശീലനം സിദ്ധിച്ച വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ഥികളെ വിവിധ ബാച്ചുകളായി തിരിച്ച് പ്രത്യേകം സമയം വീതം ക്രമീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ബോര്‍ഡ്, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗത്തില്‍പ്പെടുന്ന സ്‌കൂളുകളെല്ലാം തന്നെ ഹാര്‍ട്ട്ബീറ്റ്സുമായി കൈകോര്‍ക്കുന്നുണ്ട്. പരിശീലന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ എസ് സുഹാസ്, ഐഎംഎ കൊച്ചി ഘടകം പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ എന്നിവര്‍ അറിയിച്ചു. ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ - സെഷന്‍സ് ജഡ്ജിയുമായ ഡോ. കൗസര്‍ എടപ്പാഗത്ത് അധ്യക്ഷത വഹിക്കും. ഡോ. ജുനൈദ് റഹ്മാന്‍ പദ്ധതിയുടെ ആശയാവതരണം നടത്തും.
RELATED STORIES
ഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
18 Nov 2024 6:19 AM GMTചാഞ്ഞും ചെരിഞ്ഞും സ്വര്‍ണവില; പവന്റെ വില 480 രൂപ കൂടി 55,960 രൂപയായി
18 Nov 2024 5:45 AM GMTഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMTസീരിയല്‍ മേഖലയില്‍ സെന്‍സറിങ് വേണം: പി സതീദേവി
18 Nov 2024 5:31 AM GMTശെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ്
18 Nov 2024 4:45 AM GMTമൃതദേഹം സംസ്കരിച്ച് നാലാം ദിവസം പരേതന് തിരിച്ചെത്തി; മരണാനന്തര...
18 Nov 2024 4:30 AM GMT