Kerala

മഴക്കെടുതി: ആലപ്പുഴ-ചങ്ങനാശേരി റോഡ് വെള്ളത്തില്‍; കുട്ടനാട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ആലപ്പുഴയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം

ആലപ്പുഴ നഗരസഭയില്‍ സജ്ജീകരിച്ചിട്ടുള്ള സെന്ററുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് കലക്ടറുടെ കര്‍ശന നിര്‍ദേശം.അടിയന്തര സാഹചര്യം കണക്കിലെടുത്ത് കുട്ടനാട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ഒഴിപ്പിക്കുന്നതിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി

മഴക്കെടുതി: ആലപ്പുഴ-ചങ്ങനാശേരി റോഡ് വെള്ളത്തില്‍; കുട്ടനാട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ആലപ്പുഴയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം
X

ആലപ്പുഴ: കൊവിഡിനെ തുടര്‍ന്ന് കുട്ടനാട് മേഖലകളിലെ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ആലപ്പുഴ നഗരസഭയില്‍ സജ്ജീകരിച്ചിട്ടുള്ള സെന്ററുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടറുടെ കര്‍ശന നിര്‍ദേശം. നേരത്തെ തന്നെ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നുവെങ്കിലും ക്വാറന്റൈനില്‍ കഴിയുന്നവര്‍ സജ്ജീകരിച്ചിട്ടുള്ള സെന്ററുകളിലേക്ക് പൂര്‍ണമായും മാറിയിട്ടില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദേശം. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കുട്ടനാട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ഒഴിപ്പിക്കുന്നതിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

ഇതിനുള്ള വാഹന സൗകര്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ക്രമീകരിക്കും. ഇവരെ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലായിരിക്കും ആലപ്പുഴ നഗരസഭാ പരിധിയില്‍ സജ്ജമാക്കിയിട്ടുള്ള ക്വാറന്റൈ സെന്റുകളില്‍ എത്തിക്കുക.ക്വാറന്റൈന്‍ സെന്റുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ആവശ്യമായ ഭക്ഷണം ഏര്‍പ്പാട് ചെയ്യേണ്ടത് മുനിസിപ്പല്‍ സെക്രട്ടറിയുടെ ചുമതലയാണെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.അതേ സമയം

ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് അമ്പലപ്പുഴ തിരുവല്ല റോഡിലൂടെയും, തണ്ണീര്‍മുക്കം കുമരകം റോഡിലൂടെയുമാണ് ഇപ്പോള്‍ വാഹനം തിരിച്ചു വിടുന്നത്.

Next Story

RELATED STORIES

Share it