- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിങ്ങല്‍ക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം
ഇന്ന് ഉച്ച രണ്ട് മണിക്കാണ് ഒരു സ്ലൂയിസ് ഗേറ്റ് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിയത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് 419.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 419 കടന്നതോടെ തന്നെ ജലം ക്രസ്റ്റ് ഗേറ്റുകള്‍ വഴി ചാലക്കുടി പുഴയിലേക്ക് ഒഴുന്നുണ്ട്

കൊച്ചി: സംസ്ഥാനത്ത് ആഗസ്റ്റ് നാല് മുതല്‍ 10 വരെ അതിശക്തമായ മഴ ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍, ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലില്‍ ആയ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് തുറന്നു. ഇതേത്തുടര്‍ന്ന് ചാലക്കുടി പുഴയോരത്ത് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് ഉച്ച രണ്ട് മണിക്കാണ് ഒരു സ്ലൂയിസ് ഗേറ്റ് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിയത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് 419.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 419 കടന്നതോടെ തന്നെ ജലം ക്രസ്റ്റ് ഗേറ്റുകള്‍ വഴി ചാലക്കുടി പുഴയിലേക്ക് ഒഴുന്നുണ്ട്.
ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര സാഹചര്യം നേരിടാന്‍ പോലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കാന്‍ ചാലക്കുടി നഗരസഭ, അതിരപ്പിള്ളി, പരിയാരം, കാടുകുറ്റി, അന്നമനട, കൂളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരോട് നിര്‍ദേശിച്ചു. ചാലക്കുടി പുഴയില്‍ മീന്‍ പിടിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി.
RELATED STORIES
ഉപതിരഞ്ഞെടുപ്പ്; നിലമ്പൂരില്‍ 56 പുതിയ പോളിങ് ബൂത്തുകള്‍ കൂടും
3 April 2025 5:22 PM GMTകോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ അന്തരിച്ചു
3 April 2025 2:58 PM GMTഭാസ്കര കാരണവര്‍ വധക്കേസ്: വിവാദങ്ങള്‍ക്ക് ഒടുവില്‍ ഷെറിന്റെ മോചനം...
3 April 2025 1:30 PM GMTമാസപ്പടി കേസ്; വീണ വിജയനെ പ്രതിച്ചേര്‍ത്ത് എസ്എഫ്ഐഒ കുറ്റപത്രം
3 April 2025 12:56 PM GMTവഖ്ഫ് ഭേദഗതി അംഗീകരിക്കില്ല: കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍...
3 April 2025 12:33 PM GMTസംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
3 April 2025 12:13 PM GMT