Kerala

ശുചിമുറി മാലിന്യത്തില്‍ തെന്നിവീണ് വയോധികന്‍ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാട്ടാളത്ത് വലിയ വീട്ടില്‍ ജോര്‍ജാണ് (92) മരിച്ചത്. തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടിപ്പറമ്പിലെ വീടിന് സമീപത്ത് റോഡരികില്‍ തള്ളിയിരുന്ന ശുചിമുറി മാലിന്യത്തില്‍ തെന്നി ജോര്‍ജ് സമീപത്തെ ഓടയിലേക്ക് വീണത്

ശുചിമുറി മാലിന്യത്തില്‍ തെന്നിവീണ് വയോധികന്‍ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

കൊച്ചി : രാത്രിയില്‍ വീടിനു സമീപം കൊണ്ടു വന്നു തള്ളിയ ശുചിമുറി മാലിന്യത്തില്‍ തെന്നിവീണ് വയോധികന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിലെവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാട്ടാളത്ത് വലിയ വീട്ടില്‍ ജോര്‍ജാണ് (92) മരിച്ചത്. തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടിപ്പറമ്പിലെ വീടിന് സമീപത്ത് റോഡരികില്‍ തള്ളിയിരുന്ന ശുചിമുറി മാലിന്യത്തില്‍ തെന്നി ജോര്‍ജ് സമീപത്തെ ഓടയിലേക്ക് വീണത്. ശുചിമുറി മാലിന്യത്തില്‍ തെന്നിവീണാണ് ജോര്‍ജ് മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇവിടെ മാലിന്യം വാഹനങ്ങളില്‍ കൊണ്ടു വന്ന് തള്ളുന്നത് പതിവാണെന്ന് പരാതിയുണ്ട്. കൊച്ചി നഗരസഭാ സെക്രട്ടറിയും മട്ടാഞ്ചേരി പോലിസ് അസിസ്റ്റന്റ് കമ്മീഷണറും നാലാഴ്ചയ്ക്കകം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it