- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയിലെ ഭൂപ്രശ്നം: നിയന്ത്രണങ്ങൾ വിവേചനപരമെന്ന് പ്രതിപക്ഷം; കോടതി വിധിയുടെ അടിസ്ഥാനത്തിലെന്ന് സർക്കാർ
15 സെന്റിൽ കൂടുതലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ മാത്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: ഇടുക്കിയിൽ ഭൂപരിധി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത് ഹൈക്കോടതി വിധിയുടെയും പരാമർശങ്ങളുടെയും അടിസ്ഥാനത്തിലും സാധാരണ ജനങ്ങൾക്ക് സഹായകരവുമാകുന്ന നിലയിലുമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. 15 സെന്റിൽ കൂടുതലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇടുക്കിയിൽ മാത്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ചെറുകിട കെട്ടിടങ്ങൾ നിയമവിധേയമാക്കാൻ ഈ നടപടിയിലൂടെ സാധിച്ചതായും മന്ത്രി വ്യക്തമാക്കി. മറിച്ച് എന്തെങ്കിലുമൊരു നിലപാട് സർക്കാരിനില്ല. കോടതി കാലാകാലങ്ങളായി പുറപ്പെടുവിച്ച നിർദ്ദേശങ്ങളും ഒപ്പം പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹരജികളും മറ്റും പരിഗണിച്ചാണ് ഇത്തരമൊരു നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്ത് നിന്നും പി ജെ ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇടുക്കി ജില്ലയിൽ മാത്രം നടപ്പാക്കിയ നിയന്ത്രണങ്ങൾ വിവേചനപരമാണെന്ന് പി ജെ ജോസഫ് ആരോപിച്ചു. 1964ൽ ഭൂപരിധി നിയമം രൂപീകരിക്കുന്ന കാലത്തെ സ്ഥിതിയല്ല ഇപ്പോൾ ഇടുക്കിയിലേത്. ഇപ്പോഴും ഇടുക്കിയിലുള്ളവരെ കൈയേറ്റക്കാരായി കാണുന്നു. സർക്കാർ നടപടിയിൽ ഒരു ന്യായീകരണവുമില്ല. മറ്റ് 13 ജില്ലകളിമുള്ള ആളുകൾക്ക് ലഭിക്കുന്ന അവകാശം ഇടുക്കിക്കാർക്ക് നിഷേധിക്കുന്നത് വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങൾ നിലനിൽക്കുകയാണെങ്കിൽ ജില്ലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. മാത്രമല്ല 15 സെന്റിനും 1500 ചതുരശ്ര അടിക്ക് മുകളിലുമുള്ള നിർമാണങ്ങൾ സർക്കാർ ഏറ്റെടുക്കാനുള്ള നീക്കവുമുണ്ട്. ഇത് ആപൽകരമായ സന്ദേശമാണ് നൽകുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT