Kerala

പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മൽസരിക്കുമെന്ന് കുമ്മനം

സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിര്‍ദേശിച്ചത്. അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കും.

പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മൽസരിക്കുമെന്ന് കുമ്മനം
X

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിര്‍ദേശിച്ചത്. അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കും. പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്ക് പൂര്‍ണ വിജയ പ്രതീക്ഷയുണ്ട്. മറ്റ് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ടെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കുമ്മനം നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ബി.ജെ.പി സംസ്ഥാന നേതൃയോഗം തയാറാക്കിയ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയായിരുന്നു.

Next Story

RELATED STORIES

Share it