Kerala

ടോമിന്‍ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്; വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയതിനെതിരെയളള പുനപരിശോധന ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി മെയ് 29ന് കോട്ടയം വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസ് കൂടുതല്‍ വാദത്തിനായി ഹൈക്കോടതി മാറ്റിവച്ചു

ടോമിന്‍  തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്; വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
X

കൊച്ചി: ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. അന്വേഷണത്തിന് സ്റ്റേ നിഷേധിച്ച കോതി അന്വേഷണം തുടരാമെന്നു വ്യക്തമാക്കുകയും ചെയ്തു. കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയതിനെതിരെയളള പുനപരിശോധന ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി മെയ് 29ന് കോട്ടയം വിജിലന്‍സ് കോടതി തള്ളിയിരുന്നു.

കേസ് കൂടുതല്‍ വാദത്തിനായി ഹൈക്കോടതി മാറ്റിവച്ചു. ടോമിന്‍ തച്ചങ്കരിക്കെതിരായ ആവശ്യമായ തെളിവുണ്ടെന്ന് അന്ന് കോടതി വ്യക്തമാക്കിയതിനെതുടര്‍ന്ന് ടോമിന്‍ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. 2003-07 കാലത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ടോമിന്‍ ജെ തച്ചങ്കരി 65 ലക്ഷത്തിലധികം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. എന്നാല്‍, ഈ സ്വത്ത് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ വാദം. തൃശ്ശൂര്‍ സ്വദേശി പി ഡി ജോസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it