Kerala

കൊവിഡിന്റെ മറവില്‍ ഡല്‍ഹി പോലിസിന്റെ എന്‍ആര്‍സി സമരനായകരെ വേട്ടയാടല്‍ അപലപനീയം: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

രാജ്യത്തെ പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളുടെ പ്രഭവ കേന്ദ്രമായ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയില്‍ സഫൂറ സര്‍ഗാറിനെയാണ് ഏറ്റവുമൊടുവില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

കൊവിഡിന്റെ മറവില്‍ ഡല്‍ഹി പോലിസിന്റെ എന്‍ആര്‍സി സമരനായകരെ വേട്ടയാടല്‍ അപലപനീയം: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്
X

ഓച്ചിറ: രാജ്യജനത ഒന്നടങ്കം സര്‍വ്വ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി കൊവിഡിനെ നേരിടുമ്പോള്‍ പൗരത്വ പ്രക്ഷോഭം നടത്തിയ സമരനായകരെ വേട്ടയാടുന്ന ഡല്‍ഹി പോലിസിന്റെ നടപടിയെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സംസ്ഥാന കമ്മിറ്റി അപലപിച്ചു. രാജ്യത്തെ പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളുടെ പ്രഭവ കേന്ദ്രമായ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയില്‍ സഫൂറ സര്‍ഗാറിനെയാണ് ഏറ്റവുമൊടുവില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

ആര്‍ജെഡി യുവജന വിഭാഗം ഡല്‍ഹി സ്‌റ്റേറ്റ് പ്രസിഡന്റ് മീരാന്‍ ഹൈദറിനെ ഏപ്രില്‍ രണ്ടിന് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ജയില്‍വാസികള്‍ക്ക് പരോളും മറ്റും നല്‍കി രാജ്യത്തെ ജയിലുകള്‍ ഒഴിപ്പിക്കുമ്പോഴാണ് ഡല്‍ഹി പോലിസിന്റെ ഈ നടപടി. അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്ന് മൗലാനാ ഇസ്ഹാഖ് ഖാസിമി ആവശ്യപ്പെട്ടു. ഈ വിഷയം ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ മൗലവി, സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍, അബ്ദുശ്ശകൂര്‍ ഖാസിമി, ശൈഖ് അന്‍സാരി നദ്‌വി, ഷംസുദ്ദീന്‍ ഖാസിമി പട്ടാമ്പി എന്നിവരടങ്ങിയ സമിതിയെ സ്‌റ്റേറ്റ് പ്രസിഡന്റ് മൗലാനാ പി പി ഇസ്ഹാഖ് ഖാസിമി ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it