Kerala

കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസ്: പോലിസിന് കോടതിയുടെ രൂക്ഷവിമര്‍ശനം; ഹൈടെക് സെല്‍ എസ്പി 24ന് ഹാജരാവണം

ഇന്ന് കോടതിയില്‍ ഹാജരാവാതിരുന്ന സൈബര്‍ സെല്‍ ഡിവൈഎസ്പിക്കെതിരേയാണ് കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. ഡിവൈഎസ്പി ഹാജരാവാത്ത സാഹചര്യത്തില്‍ അപകടദിവസത്തെ സിസിടിവി ദ്യശ്യങ്ങടങ്ങിയ രണ്ട് ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ അതിനുള്ള ഡിവൈസ് സഹിതം പോലിസ് ഹൈടെക് സെല്‍ എസ്പി ഫെബ്രുവരി 24 ന് ഹാജരാവാന്‍ കോടതി ഉത്തരവിട്ടു.

കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസ്: പോലിസിന് കോടതിയുടെ രൂക്ഷവിമര്‍ശനം; ഹൈടെക് സെല്‍ എസ്പി 24ന് ഹാജരാവണം
X

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പോലിസിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനം. ഇന്ന് കോടതിയില്‍ ഹാജരാവാതിരുന്ന സൈബര്‍ സെല്‍ ഡിവൈഎസ്പിക്കെതിരേയാണ് കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. ഡിവൈഎസ്പി ഹാജരാവാത്ത സാഹചര്യത്തില്‍ അപകടദിവസത്തെ സിസിടിവി ദ്യശ്യങ്ങടങ്ങിയ രണ്ട് ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ അതിനുള്ള ഡിവൈസ് സഹിതം പോലിസ് ഹൈടെക് സെല്‍ എസ്പി ഫെബ്രുവരി 24 ന് ഹാജരാവാന്‍ കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ അനീസയുടേതാണ് ഉത്തരവ്. അന്വേഷണ സംഘം തെളിവായി ഹാജരാക്കിയിരുന്ന സിസിടിവി ദൃശ്യങ്ങളടങ്ങിയ സിഡി കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ സിറ്റി സൈബര്‍ സെല്‍ ഡിവൈഎസ്പിയോട് ഇന്ന് ഹാജരാവാന്‍ കോടതി ഫെബ്രുവരി രണ്ടിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡിവൈഎസ്പി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലായിരുന്ന കോടതിയുടെ വിമര്‍ശനം. ഡിവൈഎസ്പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിര്‍വഹണത്തെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

ഡിവൈഎസ്പി കോടതിയില്‍ ഹാജരാവുകയോ സമയം തേടി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ അഭിഭാഷക ഉമ നൗഷാദിനോട് കോടതി ഇക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസറായ ഡിവൈഎസ്പി ഹാജരാവാനാണ് കോടതി ഫെബ്രുവരി രണ്ടിന് ഉത്തരവിട്ടിരുന്നത്. ഫോറന്‍സിക് പരിശോധനക്ക് മുമ്പേ ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറന്‍സിക് വിദഗ്ധ റിപോര്‍ട്ട് ഫെബ്രുവരി രണ്ടിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഹാഷ്‌വാല്യു മാറുമോയെന്ന് ഫോറന്‍സിക് അഭിപ്രായ റിപോര്‍ട്ട് ക്രൈംബ്രാഞ്ച് എസ്പി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതി നല്‍കിയ രണ്ട് ചോദ്യാവലിക്ക് ഫോറന്‍സിക് ഡയറക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധ സാങ്കേതിക റിപോര്‍ട്ട് ഫെബ്രുവരി രണ്ടിനകം കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എ ഷാനവാസിനോടാണ് വ്യക്തതാ റിപോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്.

അപ്രകാരമാണ് ഫോറന്‍സിക് വിദഗ്ധ സാങ്കേതിക റിപോര്‍ട്ട് ഹാജരാക്കിയത്. ഡിവിഡി പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫോറന്‍സിക് വിദഗ്ധറിപോര്‍ട്ട് പ്രകാരം പകര്‍പ്പുകളെടുക്കാന്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it