- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിഴൽയുദ്ധം നടത്തരുതെന്ന് മുല്ലപ്പള്ളി; ഇനി വിഴുപ്പലക്കാനില്ലെന്ന് മുരളീധരൻ
കരുണാകരന്റെ സഹായംകൊണ്ട് വന്നവർ കരുണാകരനോട് നന്ദികേട് കാണിച്ചതുപോലെ താൻ ഒരിക്കലും മുല്ലപ്പള്ളിയോട് കാണിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി കെ മുരളീധരൻ എംപി. സർക്കാരിനെതിരേയുള്ള യുഡിഎഫിന്റെ മുഴുവൻ സമരങ്ങളും അവസാനിച്ചെന്ന പ്രതീതിയുള്ളത് കൊണ്ടാണ് താൻ പ്രതികരിച്ചത്. പാർട്ടി പുനസംഘടനയുടെ കാര്യം തന്നോട് ആരും ആലോചിച്ചിട്ടില്ല. ഇനി വിഴുപ്പലക്കാനില്ലെന്നും മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസിലെ കാര്യങ്ങൾ സംബന്ധിച്ചുള്ള തന്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നു. സർക്കാരിനെതിരായ സമരം കോൺഗ്രസ് നിർത്തിവച്ചെന്ന പ്രതീതി തന്നെയാണുണ്ടായത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ഫോണിൽ ചർച്ച നടത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരായ പ്രതിഷേധ സമരം നിർത്തി വച്ച കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച കെ മുരളീധരന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. സമരം അവസാനിപ്പിച്ചതിൽ തെറ്റില്ല എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സംസ്ഥാനത്തിൻ്റെ പൊതുതാത്പര്യം മാനിച്ചായിരുന്നു തീരുമാനം. ആരെയും ഭയപ്പെടുന്നില്ല. അങ്ങിനെ കരുതുന്നവർക്ക് തെറ്റി. സംഘടനാപരമായ വിവാദങ്ങൾക്കില്ല. എംപിമാർ നിഴൽ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. മുരളീധരന്റെ ആരോപണങ്ങൾ ദൗർഭാഗ്യകരമാണെന്നും പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം മുരളീധരൻ രാജിവച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും മുല്ലപ്പള്ളി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മുരളീധരൻ രംഗത്തെത്തിയത്.
താൻ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചത് പ്രശ്നമാക്കേണ്ട കാര്യമില്ല. എംപിമാരായതുകൊണ്ടാണ് ഞങ്ങൾ സ്ഥാനം ഒഴിഞ്ഞത്. ഒരാൾക്ക് ഒരു പദവി മതി. ഈ തീരുമാനത്തിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. ഗുണമില്ലാത്തത് കൊണ്ട് ഇനി പരാതി പറയില്ല. ആവശ്യപ്പെട്ടാൽ കെപിസിസി അധ്യക്ഷനെ പോയി കാണും. എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ല. നിയമസഭയിലേക്ക് മത്സരിക്കാൻ ധാരാളം സ്ഥാനാർഥികൾ ഇവിടെയുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
മുല്ലപ്പള്ളിയുമായി നല്ല ബന്ധവും കടപ്പാടുമുണ്ട്. അദ്ദേഹവുമായുള്ള പ്രശ്നങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിച്ചു തീർക്കാവുന്നതേയുള്ളു. മൂന്നാമന്റെ ആവശ്യമില്ല. പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ചില തീരുമാനങ്ങളോട് സ്വാഭാവികമായും ചിലപ്പോൾ വിയോജിപ്പുണ്ടാകും. ഇതൊന്നും തങ്ങൾ തമ്മിലുള്ള വ്യക്തി ബന്ധങ്ങൾക്ക് തടസ്സമല്ല. കരുണാകരന്റെ സഹായംകൊണ്ട് വന്നവർ കരുണാകരനോട് നന്ദികേട് കാണിച്ചതുപോലെ താൻ ഒരിക്കലും മുല്ലപ്പള്ളിയോട് കാണിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
സർക്കാരിന് എതിരായ അനുകൂല സാഹചര്യം മുതലാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും കണ്ടുകൊണ്ട് സ്ഥാനാർഥി നിർണയം നടത്തിയാൽ നല്ല ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. 2001 ആവർത്തിക്കും. ബിജെപി സിപിഎമ്മിന്റെ സഹയത്തോടുകൂടിയാണ് ആറ്, ഏഴ് സീറ്റുകൾ ലക്ഷ്യമിട്ടിട്ടുള്ളത്. തൂക്കുസഭയാണ് അവരുടെ ലക്ഷ്യം. അതിനെ നേരിടേണ്ട ചുമതല എല്ലാവർക്കുമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പ്രചാരണ സമിതി സ്ഥിരം സംവിധാനമെന്നാണ് അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ട് അതിന് പ്രസക്തിയില്ലെന്ന് ഇപ്പോൾ മുല്ലപ്പള്ളി പറയുന്നതെന്താണെന്നറിയില്ല. തനിക്ക് പരാതിയില്ല. കെപിസിസി പ്രസിഡൻ്റുമായി ഇതു സംബന്ധിച്ച് ഇനി ചർച്ചയ്ക്കില്ല. അദ്ദേഹത്തെ മോശക്കാരനാക്കാനില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ 2001 ആവർത്തിക്കാൻ മികച്ച സ്ഥാനാർത്ഥികളെ നിർത്തണം. തന്റെ രാജി സംബന്ധിച്ച് പറയേണ്ട കാര്യങ്ങൾ മാത്രമാണ് താൻ പറഞ്ഞത്. ഇനി വിവാദങ്ങൾക്കില്ല. ഇരട്ട പദവി വഹിക്കുന്നവർ സ്ഥാനം ഒഴിയുന്ന കാര്യം സ്വയം തീരുമാനിക്കണം. ഒരാൾക്ക് ഒരു പദവി എന്നതിൽ ഉറച്ചു നിൽക്കുന്നെന്നും മുരളീധരൻ പറഞ്ഞു.
RELATED STORIES
വാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച: എന്‍ കെ...
16 Jan 2025 9:35 AM GMTനെയ്യാറ്റിന്‍കരയിലെ ഗോപന്റെ മരണം; നാളെ ആചാരപ്രകാരം വലിയ ചടങ്ങെന്ന്...
16 Jan 2025 9:29 AM GMTപുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMTനെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMTകാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍...
16 Jan 2025 7:35 AM GMT15കാരിയെ താലിചാര്‍ത്തി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മാതാവും യുവാവും...
16 Jan 2025 7:14 AM GMT