Kerala

കടവൂർ ജയൻ വധക്കേസ്: ഒമ്പത് ആർഎസ് എസ്സുകാർ കുറ്റക്കാർ; വെള്ളിയാഴ്‌ച വിധി പറയും

സജീവ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരായ ഒൻപത് പേരും കുറ്റക്കാരാണന്നാണ് കേസിൽ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയത്. എല്ലാവർക്കും ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അന്ന് കോടതി വിധിച്ചിരുന്നു.

കടവൂർ ജയൻ വധക്കേസ്: ഒമ്പത് ആർഎസ് എസ്സുകാർ കുറ്റക്കാർ; വെള്ളിയാഴ്‌ച വിധി പറയും
X

കൊല്ലം: കടവൂർ ജയൻ വധക്കേസിൽ പ്രതികളായ ഒമ്പത് ആർഎസ്‌എസുകാരും കുറ്റക്കാരാണെന്ന് കോടതി. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കേസിൽ വെള്ളിയാഴ്‌ച വിധി പറയും. ജയൻ ആർഎസ്എസ് പ്രവർത്തനത്തിൽ നിന്നും മാറി നിന്നതിന്റെ വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവച്ചു.

ഒന്നു മുതൽ ഒമ്പതുവരെ പ്രതികളായ തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു(ഏലുമല ഷിജു) മതിലിൽ ലാലിവിള വീട്ടിൽ ദിനരാജ്, മതിലിൽ അബിനിവാസിൽ രജനീഷ് (രഞ്ജിത്ത്), കടവൂർ തെക്കടത്ത് വീട്ടിൽ വിനോദ്, കടവൂർ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ്, കടവൂർ താവറത്തു വീട്ടിൽ സുബ്രഹ്മണ്യൻ,കൊറ്റങ്കര ഇടയത്ത് വീട്ടിൽ ഗോപകുമാർ, കടവൂർ വൈക്കം താഴതിൽ പ്രിയരാജ്, കടവൂര് കിഴക്കടത്ത് ശ്രീലക്ഷ്മിയിൽ അരുൺ(ഹരി) എന്നിവരാണ് പ്രതികൾ.

കൊല്ലം കടവൂര്‍ ജങ്ഷന് സമിപം വച്ച് ഒന്‍പത് അംഗ സംഘം പട്ടാപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. സജീവ ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരായ ഒൻപത് പേരും കുറ്റക്കാരാണന്നാണ് കേസിൽ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയത്. എല്ലാവർക്കും ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അന്ന് കോടതി വിധിച്ചിരുന്നു.

എന്നാൽ കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്‌ത് പ്രതികള്‍ ഹൈക്കോടതിയെ സമിപിച്ചു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച ആള്‍ കള്ളസാക്ഷിയാണന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും കേസിൽ വാദം കേട്ടത്. കൊവിഡ് പ്രോട്ടോകാള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്തിമ വാദം കേള്‍ക്കുന്ന സമയത്ത് കോടതിയിൽ പ്രതികളുടെ സാന്നിധ്യമില്ലായിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്ക് ശേഷം പ്രതികള്‍ ഒളിവില്‍ പോയത് വലിയ വിവാദമായിരുന്നു.

Next Story

RELATED STORIES

Share it