- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും അമ്മയും അറസ്റ്റിൽ
ഭർത്താവിൻറെയും അമ്മയുടെയും സമ്മതമില്ലാതെ സ്വന്തം വീട്ടിൽ പോകാനോ വീടിന് പുറത്തിറങ്ങാനോ സൂര്യയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
കണ്ണൂർ: യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും അമ്മയും കസ്റ്റഡിയിൽ. കരിവള്ളൂർ കൂക്കാനം സ്വദേശി സൂര്യയാണ് ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് രാകേഷ്, ഇയാളുടെ അമ്മ ഇന്ദിര എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
സപ്തംബർ മൂന്നിനാണ് 24 കാരിയായ സൂര്യയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭർതൃ വീട്ടിലെ കടുത്ത പീഡനത്തിൻ്റെ ഇരയായിരുന്നു സൂര്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
2021 ജനുവരി ഒമ്പതിനാണ് സൂര്യയുടെയും കരിവെള്ളൂർ കൂക്കാനത്ത് രാഗേഷിൻ്റെയും സൂര്യയുടേയും വിവാഹം കഴിഞ്ഞത്. ദമ്പതിമാർക്ക് എട്ട് മാസം പ്രായമുള്ള മകനുണ്ട്. ഭർത്താവിൻറെയും അമ്മയുടെയും സമ്മതമില്ലാതെ സ്വന്തം വീട്ടിൽ പോകാനോ വീടിന് പുറത്തിറങ്ങാനോ സൂര്യയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്നാണ് സൂര്യയുടെ കുടുംബം ആരോപിക്കുന്നത്.
രാഗേഷും അമ്മ ഇന്ദിരയും സൂര്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചു. പലപ്പോഴും ഭക്ഷണം പോലും കൊടുത്തില്ലെന്നും എട്ട് മാസം പ്രായമുള്ള കുട്ടിയെ നോക്കിയില്ലെന്നുമാണ് പരാതി. തൻറെ ഫോണിൽ എല്ലാ തെളിവുകളുമുണ്ടെന്ന് മരിക്കുന്നതിന് മുമ്പ് സൂര്യ സഹോദരിക്കയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.
സൂര്യ ആത്മഹത്യ ചെയ്ത ദിവസം വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രയാസമുള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ ആ ഫോൺ വിളിക്ക് ശേഷം കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നും സൂര്യയുടെ വീട്ടുകാർ സംശയിക്കുന്നു. മകൾ പ്രയാസം അനുഭവിക്കുന്നത് അറിയാമായിരുന്നെങ്കിലും അവളോട് ഭർതൃ വീട്ടിൽ പിടിച്ച് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂര്യയുടെ അമ്മ പറയുന്നത്.
സൂര്യയുടെ ഫോൺ ഭർതൃ വീട്ടിൽ നിന്നു പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
RELATED STORIES
ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍; ഇന്‍ജുറി ടൈമില്‍ വിജയ ഗോളുമായി ...
13 Jan 2025 5:59 PM GMTരാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം...
13 Jan 2025 5:31 PM GMTയുവതി വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
13 Jan 2025 4:28 PM GMTഎന്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്? വിശദീകരിച്ച് പി വി അന്‍വറിന്റെ...
13 Jan 2025 4:20 PM GMTകോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍
13 Jan 2025 4:11 PM GMTവയോധികനെ പലക കൊണ്ട് അടിച്ചുകൊന്നു
13 Jan 2025 3:28 PM GMT