Kerala

കെസിബിസി വര്‍ഷകാല സമ്മേളനം നാളെ മുതല്‍ ; കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമച്ച സംഭവം ചര്‍ച്ച ചെയ്യും

എറണാകുളം-അങ്കമാലി അതിരുപതയിലെ മുതിര്‍ന്ന വൈദികരായ ഫാ.പോള്‍ തേലക്കാട്ടില്‍, അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവര്‍ വ്യാജരേഖ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സംഭവവും സമ്മേളനം ചര്‍ച്ച ചെയ്യും. കര്‍ദിനാളിനെക്കൂടാതെ ഏതാനും ബിഷപുമാരുടെ പേരുകളും വ്യാജരേഖയില്‍ പരാമര്‍ശിച്ചിച്ചുണ്ട്. ഇത് കെസിബിസി ഗൗരവമായിട്ടാണ് കാണുന്നത്

കെസിബിസി വര്‍ഷകാല സമ്മേളനം നാളെ മുതല്‍ ; കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമച്ച സംഭവം ചര്‍ച്ച ചെയ്യും
X

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി)യുടെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍ ആറുവരെ കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പി ഒസിയില്‍ നടക്കും. സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച സംഭവം സമ്മേളനം ചര്‍്ച്ച ചെയ്യും. എറണാകുളം-അങ്കമാലി അതിരുപതയിലെ മുതിര്‍ന്ന വൈദികരായ ഫാ.പോള്‍ തേലക്കാട്ടില്‍, അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവര്‍ വ്യാജരേഖ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സംഭവവും സമ്മേളനം ചര്‍ച്ച ചെയ്യും. കര്‍ദിനാളിനെക്കൂടാതെ ഏതാനും ബിഷപുമാരുടെ പേരുകളും വ്യാജരേഖയില്‍ പരാമര്‍ശിച്ചിച്ചുണ്ട്. ഇത് കെസിബിസി ഗൗരവമായിട്ടാണ് കാണുന്നത്.ഈ വിഷയങ്ങളെല്ലാം സമ്മേളനം ചര്‍ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. വ്യജരേഖ സംഭവം സമ്മേളനം ചര്‍ച ചെയ്യുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.വര്‍ഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സമ്മേളനത്തിന്റെ ഭാഗമായി നാളെ രാവിലെ 9.30ന് ചേരുന്ന സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. സൂസ പാക്യം ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജ്യസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷത വഹിക്കും. ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍ പ്രബന്ധം അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷമുള്ള പാനല്‍ ചര്‍ച്ച നടക്കും.5,6 തീയതികളില്‍ കുട്ടികളുടെയും ദുര്‍ബലരുടേയും സുരക്ഷിതത്വം,. യോഗാപരിശീലനവും ക്രൈസ്തവസമീപനങ്ങളും, ഓഖി ദുരിതാശ്വാസ-പുനരധിവാസപ്രവര്‍ത്തനങ്ങളുടെ അവലോകനം, പ്രളയ പുനരധിവാസവും പുനര്‍നിര്‍മാണവും, കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ ഭീഷണിയും സഭയിലെ ആനുകാലിക പ്രശ്‌നങ്ങളും തുടങ്ങി സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it