Kerala

നിയമസഭ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 6,16,110 വോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 6,16,110 വോട്ടര്‍മാര്‍
X

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 6,16,110 വോട്ടര്‍മാരാണുള്ളതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. പഴയ വോട്ടര്‍പട്ടികയില്‍ 6,07,068 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍നിന്ന് ഇരട്ടിപ്പ്, മരിച്ചവര്‍, താമസം മാറിയവര്‍ തുടങ്ങി 795 പേരെ ഒഴിവാക്കി. പുതുതായി 9837 പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി.

പുതുക്കിയ പട്ടികയില്‍ 312870 സ്ത്രീ വോട്ടര്‍മാരും 303240 പുരുഷവോട്ടര്‍മാരുമുണ്ട്. ജില്ലയില്‍ 861 പ്രവാസി വോട്ടര്‍മാരും 1050 സര്‍വീസ് വോട്ടര്‍മാരുമാണ് ഉളളത്. 80 വയസിനു മുകളില്‍ പ്രായമുള്ള 10260 വോട്ടര്‍മാര്‍ പട്ടികയിലുണ്ട്. 1819 പ്രായത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം 9925 ആണ്.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയോജക മണ്ഡലം സുല്‍ത്താന്‍ ബത്തേരിയാണ്. 220167 പേരാണ് ഇവിടെ വോട്ടര്‍മാരായുളളത്. കുറവ് മാനന്തവാടിയിലാണ് 195048 പേര്‍. കല്‍പ്പറ്റ മണ്ഡലത്തില്‍ 200895 പേരാണ് വോട്ടര്‍ പട്ടികയിലുളളത്. പുരുഷ, സ്ത്രീ വോട്ടര്‍മാര്‍ മണ്ഡലം അടിസ്ഥാനത്തില്‍ യഥാക്രമം ഇപ്രകാരമാണ്: മാനന്തവാടി 96868, 98180, സുല്‍ത്താന്‍ ബത്തേരി 108034, 112133, കല്‍പ്പറ്റ 98338, 102557. മാനന്തവാടി മണ്ഡലത്തില്‍ 309 പ്രവാസി വോട്ടര്‍മാരും 278 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ ഇത് യഥാക്രമം 180, 475 ഉം കല്‍പ്പറ്റയില്‍ 372, 297 ഉം എന്നിങ്ങനെയാണ്.

പുതിയ വോട്ടര്‍മാര്‍: 9837

മാനന്തവാടി- 3816 (പുരുഷന്‍- 1688, സ്ത്രീ- 2128), സുല്‍ത്താന്‍ ബത്തേരി- 3330 (പുരുഷന്‍- 1565, സ്ത്രീ- 1765), കല്‍പ്പറ്റ- 2691 (പുരുഷന്‍- 1250, സ്ത്രീ- 1441) എന്നിങ്ങനെയാണ് പുതിയ വോട്ടര്‍മാര്‍.

ഒഴിവാക്കിയത്- 795

മാനന്തവാടി- 179 (പുരുഷന്‍- 81, സ്ത്രീ- 98), സുല്‍ത്താന്‍ ബത്തേരി- 222 (പുരുഷന്‍- 80, സ്ത്രീ- 142), കല്‍പ്പറ്റ- 394 (പുരുഷന്‍- 151, സ്ത്രീ- 243) എന്നിങ്ങനെയാണ് ഒഴിവാക്കിയ വോട്ടര്‍മാര്‍.

Next Story

RELATED STORIES

Share it