Kerala

കാലവര്‍ഷം: സംസ്ഥാനത്തു പെയ്തത് 10 ശതമാനം അധികം മഴ

ന്യൂനമര്‍ദവും അതിതീവ്ര മഴയും പലതവണ പെയ്തിട്ടും മൂന്നു ജില്ലകളില്‍ മഴകുറവുണ്ട്. വയനാട്ടില്‍ 19 ശതമാനവും തൃശൂരില്‍ 11 ശതമാനവും ഇടുക്കിയില്‍ എട്ടു ശതമാനവുമാണു മഴക്കുറവ്.

കാലവര്‍ഷം: സംസ്ഥാനത്തു പെയ്തത് 10 ശതമാനം അധികം മഴ
X

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെ സംസ്ഥാനത്തു പെയ്തത് 10 ശതമാനം അധികം കാലവര്‍ഷം. അതേസമയം, ന്യൂനമര്‍ദവും അതിതീവ്ര മഴയും പലതവണ പെയ്തിട്ടും മൂന്നു ജില്ലകളില്‍ മഴകുറവുണ്ട്. വയനാട്ടില്‍ 19 ശതമാനവും തൃശൂരില്‍ 11 ശതമാനവും ഇടുക്കിയില്‍ എട്ടു ശതമാനവുമാണു മഴക്കുറവ്. കാലവര്‍ഷം ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇടുക്കിയിലും വയനാട്, തൃശൂര്‍ ജില്ലകളിലും കണക്കില്‍ ഇപ്പോഴും മഴ കുറവാണ്. തുലാവര്‍ഷത്തിലാണ് ഈ ജില്ലകളുടെ പ്രതീക്ഷ മുഴുവനും.

196 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 216 സെന്റീമീറ്ററാണ് മഴയളവ്. ഈ മാസം ഇതുവരെ പെയ്ത മഴയാണു ശരാശരി മഴയുടെ അളവ് വര്‍ധിപ്പിച്ചത്. രണ്ടു ദിവസംകൂടി ശക്തമായി കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിദഗ്ധര്‍ സൂചിപ്പിച്ചു. ജൂണ്‍ ഒന്നു വരെ ഇന്നലെ വരെയായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതു കോഴിക്കോട്ടാണ്, ഇവിടെ ശരാശരിയേക്കാള്‍ 35 ശതമാനം അധികം പെയ്തു. തിരുവനന്തപുരത്തു 34 ശതമാനമാണ് അധികമായി പെയ്തത്. കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച പെട്ടിമുടി ദുരന്തമുണ്ടായ ഇടുക്കിയില്‍ ഏതാനും വര്‍ഷങ്ങളായി കാലവര്‍ഷം കുറവാണ്. കഴിഞ്ഞ വര്‍ഷവും ഇടുക്കിയില്‍ കാലവര്‍ഷം കുറവായിരുന്നു. അന്ന് ഇടുക്കിയില്‍ 11 ശതമാനത്തിന്റെയും വയനാട്ടില്‍ ആറു ശതമാനത്തിന്റെയും മഴക്കുറവുണ്ടായി. തൊട്ടുപിന്നാലെ തുലാവര്‍ഷത്തില്‍ മറ്റ് എല്ലാ ജില്ലകളിലും വലിയ തോതില്‍ മഴ പെയ്തപ്പോള്‍ തിരുവനന്തപുരത്തിനൊപ്പം ഇടുക്കിയില്‍ മഴ കുറഞ്ഞു നിന്നു. ഇടുക്കിയില്‍ ഒന്‍പതു ശതമാനവും തിരുവനന്തപുരത്തു മൂന്നു ശതമാനവുമായിരുന്നു മഴക്കുറവ്.

പിന്നീട് ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി വരെയായുള്ള മഴയില്‍ ഇടുക്കിയില്‍ കുറവ് 84 ശതമാനമായിരുന്നു കുറവ്. ഈ സീസണില്‍ പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഒരു തുള്ളി പോലും മഴ പെയ്തില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക്. എന്നാല്‍, വേനല്‍ മഴയില്‍ അഞ്ചു ശതമാനം അധികം മഴ ഇടുക്കിക്കു ലഭിച്ചു. മുമ്പു തുടര്‍ച്ചയായി മഴ ലഭിച്ചിരുന്ന ഇടുക്കിയിലും വയനാട്ടിലും മഴ കുറയുന്നതു ഗവേഷകര്‍ പഠനവിഷയമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it