- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊല്ലാപ്പ്... പോലിസിൻ്റെ മൊബൈൽ ആപ്പിന് പേരായി
നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യത ലഭിച്ചതുമായ "POL-APP" എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു.

തിരുവനന്തപുരം: കേരളാ പോലിസിൻ്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പിന് പേരായി- പൊല്ലാപ്പ് ("POL-APP"). പേര് നിർദ്ദേശിക്കാൻ പോലിസ് നടത്തിയ അഭ്യർത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യത ലഭിച്ചതുമായ "POL-APP" എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു.
പേര് നിർദ്ദേശിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്തിന് പോലിസ് അഭിനന്ദനം അറിയിച്ചു. വിജയിക്ക് സംസ്ഥാന പോലീസ് മേധാവി ഉപഹാരം നൽകും. 2020 ജൂൺ 10ന് ഓൺലൈൻ റിലീസിങിലൂടെ ആപ് ഉദ്ഘാടനം ചെയ്യും.
പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിങ്, എഫ്‌ഐആർ ഡോൺലോഡ്, പോലിസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പോലിസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, വെബ്‌സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നത്.
RELATED STORIES
പഹല്ഗാം ആക്രമണത്തിന് ശേഷം 1,024 ''ബംഗ്ലാദേശ് പൗരന്മാരെ''...
26 April 2025 3:18 PM GMTപൊന്നിയിന് സെല്വന് 2വിലെ ഗാനം; എ ആര് റഹ്മാനും സഹനിര്മ്മാതാക്കളും ...
26 April 2025 3:05 PM GMTപാകിസ്താനില് നിന്നും 450 ഇന്ത്യക്കാര് തിരിച്ചെത്തി
26 April 2025 2:58 PM GMTസൂപ്പര് കപ്പില് കാലിടറി കേരളാ ബ്ലാസ്റ്റേഴ്സ്; മോഹന് ബഗാനോട്...
26 April 2025 2:44 PM GMTസിനിമാ നടികളെ കുറിച്ച് മോശം പരാമര്ശം: 'ആറാട്ടണ്ണന്' റിമാന്ഡില്
26 April 2025 2:40 PM GMTകേരളത്തില് വിവിധ ജില്ലകളില് മഴ കനക്കും
26 April 2025 2:31 PM GMT