- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം പ്രവർത്തകന്റെ കൊലപാതകം: കെപിസിസി പ്രസിഡന്റ് മറുപടി പറയണമെന്ന് കോടിയേരി
എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിൽ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നു. എനിക്ക് സിപിഎമ്മിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുൽ പറയുമ്പോൾ, ചെയ്യാനുണ്ടെന്ന് പറഞ്ഞ് കൊന്നുതള്ളാൻ ശ്രമിക്കുകയാണ് കോൺഗ്രസുകാരെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം: ഇടുക്കിയിലെ സിപിഎം പ്രവർത്തകനായിരുന്ന ശെൽവരാജിന്റെ ജീവനെടുക്കാൻ അദ്ദേഹം ചെയ്ത തെറ്റ് എന്താണെന്ന് കെപിസിസി പ്രസിഡന്റ് മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരഞ്ഞെടുപ്പ‌് ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസുകാരുടെ ആക്രമണത്തിൽ തലയ‌്ക്ക‌് ഗുരുതര പരിക്കേറ്റ ചികിൽസയിൽ കഴിയവേയാണ് ശെൽവരാജ് മരണമടഞ്ഞത്.
സിപിഎമ്മിനെ കൊലപാതക പാർട്ടിയായി ചിത്രീകരിക്കാൻ, പാർട്ടിക്ക് ഒരു ബന്ധവുമില്ലാത്ത പെരിയ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ച കോൺഗ്രസും ഇടുക്കിയിൽ നിന്ന് ജനവിധി നേടിയ യൂത്ത് കോൺഗ്രസ് നേതാവും ഈ രാഷ്ട്രീയ കൊലപാതകത്തെ എങ്ങിനെയാണ് നോക്കി കാണുന്നത്?.
പെരിയയിൽ നിന്ന് ചിതാഭസ്മവും എടുത്ത് യാത്ര നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് സ്വന്തം മണ്ഡലത്തിൽ കോൺഗ്രസുകാരായ സഹപ്രവർത്തകർ കൊല ചെയ്ത ഈ പാവം മനുഷ്യന്റെ ചിതാഭസ്മവുമായി യാത്ര ചെയ്ത്, കോൺഗ്രസുകാരോട് രാഷ്ട്രീയ കൊലപാതകം അരുതെന്ന് പറയുമോയെന്നും കോടിയേരി ചോദിച്ചു.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ വിജയത്തെ തുടർന്ന‌് പ്രകടനം നടത്തിയ കോൺഗ്രസ‌് പ്രവർത്തകർ റോഡിൽനിന്ന ശെൽവരാജിനെ റോഡരികിലെ ടൈലുകൊണ്ട‌് തലയ‌്ക്കടിക്കുകയായിരുന്നു. അടിയേറ്റ‌് തലപിളർന്ന ശെൽവരാജിനെ ആദ്യം തേനി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവഷളായതിനെ തുടർന്ന‌് അഡ‌്മിറ്റ‌് ചെയ‌്തില്ല. തുടർന്ന‌് മധുര മെഡിക്കൽകോളജ‌് ആശുപത്രിയിലേക്ക‌് കൊണ്ടുപോയി. അപ്പോഴേക്കും തലയ‌്ക്കുള്ളിൽ രക്തമിറങ്ങി ബോധം നഷ്ടപ്പെട്ടിരുന്നു. ഒമ്പത‌് ദിവസം ഡോക്ടർമാർ ആവുന്നതെല്ലാം ചെയ്തിട്ടും രക്ഷിക്കാൻ സാധിച്ചില്ല.
എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിൽ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നു. എനിക്ക് സിപിഎമ്മിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുൽ പറയുമ്പോൾ, ചെയ്യാനുണ്ടെന്ന് പറഞ്ഞ് കൊന്നുതള്ളാൻ ശ്രമിക്കുകയാണ് കോൺഗ്രസുകാരെന്നും കോടിയേരി പറഞ്ഞു.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT