- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തോക്കുകൊണ്ടടിയേറ്റ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍
പുളിന്താനം കുഴിപ്പിള്ളില്‍ കെ എം പ്രസാദിനെ തോക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പുളിന്താനം കാട്ടുചിറയില്‍ സജീവ്(41) ആണ് അറസ്റ്റിലായത്. മദ്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
കൊച്ചി: കോതമംഗലം പോത്താനിക്കാട് വീടിന്റെ ടെറസില്‍ തോക്കുകൊണ്ടടിയേറ്റ് മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍.പുളിന്താനം കുഴിപ്പിള്ളില്‍ കെ എം പ്രസാദിനെ തോക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പുളിന്താനം കാട്ടുചിറയില്‍ സജീവ്(41) ആണ് അറസ്റ്റിലായത്. സജീവും സഹായിയായ പ്രസാദും വെള്ളിയാഴ്ച രാത്രിയില്‍ സജീവിന്റെ വീടിന്റെ ടെറസിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനു ശേഷം പിരിഞ്ഞുപോയ പ്രസാദ് രാത്രി വീണ്ടും തിരികെവന്ന് മദ്യം ആവശ്യപ്പെട്ടു. എന്നാല്‍ ലഭിക്കാതെ വന്നപ്പോള്‍ സജീവിനെ പ്രസാദ് അസഭ്യം പറഞ്ഞു.ഇതില്‍ പ്രകോപിതനായ സജീവ് മദ്യലഹരിയിലായിരുന്ന പ്രസാദിനെ തന്റെ തോക്കിന്റെ പാത്തി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
തുടര്‍ന്ന് സജീവ് വീട്ടിനുള്ളില്‍ കയറി കിടന്നുറങ്ങി. തലയ്ക്കും മുഖത്തിനും താടിക്കും ഗുരുതരമായി പരുക്കേറ്റ പ്രസാദിന്റെ മൂന്നു വാരിയെല്ലുകള്‍ പൊട്ടിയ നിലയിലുമായിരുന്നു. ടെറസില്‍ ചോര വാര്‍ന്നു കിടന്ന പ്രസാദ് രാത്രി പത്തിനും പന്ത്രണ്ടിനുമിടയില്‍ മരണപ്പെടുകയാണുണ്ടായതെന്നും പോലിസ് പറഞ്ഞു. പ്രസാദിനെ അടിക്കാനുപയോഗിച്ച എയര്‍ ഗണ്‍ അഞ്ചു കഷണങ്ങളായി മൃതശരീരത്തിനടുത്ത് കിടന്നിരുന്നു.സംഭവ ദിവസം തന്നെ സജീവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തനിക്ക് പ്രസാദിന്റെ മരണവുമായി ബന്ധമില്ലെന്നാണ് സജീവ് പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സജീവ് കുറ്റം സമ്മതിച്ചുവെന്നും പോലിസ് പറഞ്ഞു.പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രസാദിന്റെ സംസ്കാരം നടത്തി.
RELATED STORIES
യു പി ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്പ്; മരണം നാലായി; ഈ മാസം 30 വരെ...
25 Nov 2024 5:21 AM GMTപാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങും; വഖ്ഫ് നിയമഭേദഗതി...
24 Nov 2024 4:38 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTആറ് ഫലസ്തീനിയൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ സൈന്യം
20 Nov 2024 11:30 AM GMTസി പി എ ലത്തീഫ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്
20 Nov 2024 10:30 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMT