- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്തെ തിരഞ്ഞെടുപ്പ് 26 രാജ്യങ്ങളില്‍ തല്‍സമയം പ്രദര്‍ശിപ്പിക്കും; ജില്ലാ കലക്ടര്‍ അവതാരകയാവും
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ വിര്‍ച്വല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാം 26 രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ തല്‍സമയം പ്രദര്‍ശിപ്പിക്കും.

കോട്ടയം: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പ് ഏജന്‍സികള്‍ക്ക് നേരില്‍ കണ്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്ന പ്രത്യേക പരിപാടിയില്‍ കോട്ടയം ജില്ല കേരളത്തെ പ്രതിനിധീകരിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ വിര്‍ച്വല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാം 26 രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ തല്‍സമയം പ്രദര്‍ശിപ്പിക്കും.
തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 4.30 വരെ നടക്കുന്ന പരിപാടിയില്‍ 15 മിനിറ്റാണ് കോട്ടയം ജില്ലയ്ക്ക് അനുവദിക്കുക. അന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെ നടപടികളും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ കേന്ദ്രീകരിച്ചാണ് ഓരോ സംസ്ഥാനത്തിന്റെയും അവതരണം.
കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതു സംബന്ധിച്ച വിശദാംശങ്ങളാണ് കേരളം അവതരിപ്പിക്കുക. കോട്ടയം സിഎംഎസ് കോളജ് ഹൈസ്‌കൂളിലെ 74, 75 ബൂത്തുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുനടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ജില്ലാ കലക്ടര്‍ തല്‍സമയം വിശദമാക്കും. കോട്ടയം നിയമസഭാ നിയോജക മണ്ഡലത്തിന്റെ പൊതുനിരീക്ഷകന്‍ പന്ധാരി യാദവും പങ്കുചേരും.
RELATED STORIES
കോടാലി കൊണ്ട് അമ്മയുടെ കൈയ്യും കാലും അടിച്ചൊടിച്ച മകന് അറസ്റ്റില്‍
24 April 2025 1:36 AM GMTതോട്ടം ഉടമ കുടകില്‍ മരിച്ച നിലയില്‍
24 April 2025 12:50 AM GMT''മോഷണക്കേസില്‍ പ്രതിയായപ്പോള്‍ കാമുകി ഉപേക്ഷിച്ചു'' ഇരട്ടക്കൊലയുടെ...
23 April 2025 4:15 PM GMTഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്നു തോന്നിയാല്‍ 1930ല്‍ വിളിക്കണമെന്ന്...
23 April 2025 3:08 PM GMTപാലം നിര്‍മാണത്തിന് ഭൂമിപൂജ; സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ്
23 April 2025 2:23 PM GMTമലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
23 April 2025 10:31 AM GMT