- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ആരംഭിച്ചു
19 എംപിമാരും യുഡിഎഫില്‍ നിന്നായതിനാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എംപിമാരെ സര്‍ക്കാര്‍ പൂര്‍ണമായി തഴഞ്ഞുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയും സിപിഎമ്മും രാഷ്ട്രീയവത്കരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി മുന്നോട്ട് പോകണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാണ്. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി പതിവ് വാര്‍ത്താ സമ്മേളനം ഉപയോഗിക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കാതെ കൈയ്യും കെട്ടി നോക്കിനില്‍ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസില്‍ പൊതുവേയുള്ള അഭിപ്രായം. 19 എംപിമാരും യുഡിഎഫില്‍ നിന്നായതിനാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എംപിമാരെ സര്‍ക്കാര്‍ പൂര്‍ണമായി തഴഞ്ഞുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
എംപിമാരെ ഉള്‍പ്പെടുത്തിയാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവകാശം പൂര്‍ണമായി സര്‍ക്കാരിനേറ്റെടുക്കാനാകാത്ത സ്ഥിതിയുണ്ടാകുമെന്നും അതിനാലാണ് എംപിമാരെ തഴഞ്ഞതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ജനങ്ങളോട് വിശദീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. സിപിഎമ്മിന്റെ സൈബര്‍ ആക്രമണം ചെറുക്കാന്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്യും. കൊവിഡ് കാലത്തിന് ശേഷം നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ആളുകളെ ചേര്‍ക്കുന്നതിനുള്ള തീവ്ര യജ്ഞത്തിനും യോഗം രൂപം നല്‍കിയേക്കും.
RELATED STORIES
മുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMTജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി...
15 Jan 2025 1:06 PM GMT