- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്തർ സംസ്ഥാന യാത്രക്കാരെ ആകർഷിക്കാൻ 50 കോടി മുടക്കി കെഎസ്ആർടിസി 100 ബസുകൾ വാങ്ങും
കൂടുതൽ ദീർഘദൂരസർവ്വീസുകൾ എല്ലാം തന്നെ ഘട്ടംഘട്ടമായി യാത്രാ കംഫർട്ട് നൽകുന്ന കെഎസ്ആർടിസിയിലെ എസി ലോ ഫ്ലോർ വോൾവോ സർവ്വീസുകളിലേക്ക് മാറും. ഇത് വിജയകരമായാൽ പുഷ്ബാക്ക് സീറ്റുകൾ ഉയർന്ന ക്ലാസിൽ വർദ്ധിപ്പിക്കുകയും ചെയ്യും.
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി 50 കോടി രൂപ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത തരം ശ്രേണിയിലായാണ് ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കെഎസ്ആര്‍ടിസി സര്‍വ്വീസുകളിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും ബസുകളുടെ ആധുനികവല്‍ക്കരണവുമാണ് ലക്ഷ്യം. ഈ തുക ഉപയോഗിച്ച് പുതിയതായി നൂറ് ബസുകള്‍ കെഎസ്ആർടിസി വാങ്ങും.
കെഎസ്ആർടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജുകളുടെ ഭാഗമായി 50 കോടി രൂപ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത തരം ശ്രേണിയിലായാണ് ബസുകൾ വാങ്ങുന്നത്. 10.40 കോടി രൂപ ചിലവില്‍ 8 സ്ലീപ്പര്‍ എസി ബസുകള്‍ വാങ്ങും. നിലവില്‍ തിരുവനന്തപുരം - ബംഗളൂരു റൂട്ടില്‍ ഈ ശ്രേണിയിലുള്ള ബസുകള്‍ കെഎസ്ആര്‍ടിസിക്ക് സ്വന്തമായി ഇല്ല. നിരവധി സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും കര്‍ണാടക ആര്‍ടിസിയുമാണ് ഈ റൂട്ടിൽ സര്‍വ്വീസ് നടത്തുന്നത്. കെഎസ്ആർടിസിക്ക് നാളിതുവരെ സ്ലീപ്പർ ബസ് ഇല്ലാതിരുന്നത് വലിയൊരു ന്യൂനതയായിരുന്നു. ഈ 8 ബസുകൾ വാങ്ങിയ ശേഷം അതിന്റെ വിജയം ആസ്പദമാക്കിയാകും കൂടുതൽ സ്ലീപ്പർ ബസുകൾ വാങ്ങുന്നത്.
10.80 കോടി രൂപ മുടക്കി 20 പ്രീമിയം എസി സീറ്റര്‍ ബസുകളും വാങ്ങും. അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കാവുന്ന ഈ വിഭാഗം ബസുകളിലേക്ക് കൂടുതല്‍ ഇടത്തരം യാത്രക്കാര്‍ ആകര്‍ഷിക്കപ്പെടുമെന്നാണ് കണക്ക് കൂട്ടല്‍. 28.80 കോടി രൂപ മുടക്കി 72 കണ്‍വെന്‍ഷണല്‍ എയര്‍ സസ്‌പെന്‍ഷന്‍ ബസുകള്‍ വാങ്ങാനും പദ്ധതിയുണ്ട്. എക്‌സ്‌പ്രെസ് സര്‍വ്വീസുകള്‍ക്കായി ഇവ ഉപയോഗിക്കാന്‍ കഴിയും. കൂടുതല്‍ ലഗേജ് സ്‌പേസ്, ജിപിഎസ് സംവിധാനം, മൊബൈല്‍ ചാര്‍ജിംഗിന് കൃത്യമായ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന വാഹനങ്ങളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സ്ലീപ്പർ ബസുകളിൽ കൊവിഡ് കാലത്ത് യാത്രാക്കാർ തമ്മിലുള്ള ദൂരപരിധി ഉറപ്പാക്കിയാകും സർവ്വീസ് നടത്തുക. ഈവർഷത്തെ പ്ലാൻ സ്കീമിലൂടെ ലഭിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് ബസുകൾ വാങ്ങുന്നത്. ഇതിന് മുൻപ് കിഫ്ബി വഴി 310 സി.എൻ.ജി ബസുകളും, 50 ഇലക്ട്രിക് ബസുകളും വാങ്ങാനും, ഇതിന് പുറമെ 400 ബസുകൾ എൽഎൻജി യിലേക്ക് മാറ്റുവാനും തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ 460 ബസുകളാണ് ഈ വർഷം പുതിയതായി വാങ്ങുന്നത്.
കൂടുതൽ ദീർഘദൂരസർവ്വീസുകൾ എല്ലാം തന്നെ ഘട്ടംഘട്ടമായി യാത്രാ കംഫർട്ട് നൽകുന്ന കെഎസ്ആർടിസിയിലെ എസി ലോ ഫ്ലോർ വോൾവോ സർവ്വീസുകളിലേക്ക് മാറും. ഇത് വിജയകരമായാൽ പുഷ്ബാക്ക് സീറ്റുകൾ ഉയർന്ന ക്ലാസിൽ വർദ്ധിപ്പിക്കുകയും ചെയ്യും.
RELATED STORIES
'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍; കാട്ടാന ആക്രമണത്തില്‍ ആദിവാസി...
15 Jan 2025 11:53 AM GMT''അച്ചന്റേത് സമാധിയാണ്; ഹിന്ദുത്വത്തെ വ്രണപ്പെടുത്തരുത്''-മകന്
15 Jan 2025 11:35 AM GMTമോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹം: രാഹുല്‍ ഗാന്ധി
15 Jan 2025 11:34 AM GMTഇനി മേലില്‍ ജുഡീഷ്യറിയോട് കളിക്കരുത്: ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ...
15 Jan 2025 11:09 AM GMT