Kerala

പഠന, ഗവേഷണ രംഗത്ത് സഹകരണം;കുഫോസും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും ധാരണാപത്രം ഒപ്പുവെച്ചു

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണ പഠനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കുഫോസ് വൈസ് ചാന്‍സര്‍ ഡോ.റിജി ജോണ്‍ പറഞ്ഞു

പഠന, ഗവേഷണ രംഗത്ത് സഹകരണം;കുഫോസും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും ധാരണാപത്രം ഒപ്പുവെച്ചു
X

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയും (കുഫോസ്) കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രവും ( Cetnre for Water Resources Development and Management) പഠന, ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം വൈസ് ചാന്‍സര്‍ ഡോ.കെ റിജി ജോണിന്റെ സാന്നിധ്യത്തില്‍ കുഫോസ് രജിസ്ട്രാര്‍ ഡോ.ബി മനോജ് കുമാറും ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവലും തമ്മില്‍ ഒപ്പുവെച്ചു.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പ്രളയവും ഉരുള്‍പൊട്ടലും ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണ പഠനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കുഫോസ് വൈസ് ചാന്‍സര്‍ ഡോ.റിജി ജോണ്‍ പറഞ്ഞു.ധാരണപത്രം അനുസരിച്ച് വാട്ടര്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്് , റിമോട്ട് സെന്‍സിങ്ങ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകലില്‍ കുഫോസിലെ വിദ്യാര്‍ഥികള്‍ക്ക് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ഗവേഷണ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കുഫോസില്‍ പിഎച്ച്ഡി ഗൈഡുമാരായും വിസിറ്റിങ്ങ് പ്രഫസര്‍മായും പ്രവര്‍ത്തിക്കുകയും ചെയ്യും. പകരം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് ആവശ്യമായ ശാസ്ത്ര സാങ്കേതിക വിദഗ്ദരെ കുഫോസ് പരിശീലിപ്പിക്കും. ഇതിനായി ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തെ കുഫോസിന്റെ ഗവേഷണ കേന്ദ്രമായി അംഗീകരിക്കുമെന്നും ഡോ.റിജി ജോണ്‍ പറഞ്ഞു.

ഇരു സ്ഥാപനങ്ങളും സംയുക്തമായി ജലവിഭവ പഠനം, ഉള്‍നാടന്‍ ജലസന്വത്ത് എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണ പദ്ധതികള്‍ നടപ്പിലാക്കും.കേരളത്തിലെ ഉള്‍നാടന്‍ മല്‍സ്യ സമ്പത്തിനെ കുറിച്ചുള്ള വിപുലമായ പഠനത്തിനും ആധികാരികമായ രേഖ തയ്യാറാക്കുന്നതിനുമുള്ള കുഫോസിന്റെ പദ്ധതിക്കും ജലവിഭവ വികസന വിനിയോഗ കേന്ദ്രം സഹായം നല്‍കും. കുളങ്ങളും തടാകങ്ങളും തോടുകളും ഉള്‍പ്പടെ കേരളത്തിലെ മൊത്തം ജലസമ്പത്തിന്റെ അറ്റ്‌ലസ് തയ്യാറാക്കാനുള്ള കുഫോസിന്റെ ഗവേണപദ്ധതിമായും ജലവിഭവ വികസന വിനിയോഗ കേന്ദ്രം സഹകരിക്കും. കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, അസോസിയേറ്റ് പ്രഫസര്‍ ഡോ.ഗിരിഷ് ഗോപിനാഥ്, സമുദ്രശാസ്ത്ര പഠന വിഭാഗം ഡീന്‍ ഡോ.എസ് സുരേഷ് കുമാര്‍, ഓഷന്‍ എഞ്ചനിയറിങ്ങ് ഡീന്‍ ഡോ.സി ഡി സൂര്യകല, ജലവിഭവ വികസന വിനിയോഗ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ.കെ ആര്‍ രഞ്ജിത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരാണാപത്രം ഒപ്പുവെച്ചത്.

Next Story

RELATED STORIES

Share it