Kerala

പ്രവാസികള്‍ക്ക് വിനയാകുന്ന നിരവധി നിര്‍ദേശങ്ങള്‍ കുവൈത്ത് പരിഗണിക്കുന്നു

താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട 14 നിര്‍ദ്ദേശങ്ങളാണ് സഫാ അല്‍ ഹാഷിം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിദേശികളുടെ താമസാനുമതി കാലം പരമാവധി അഞ്ചു വര്‍ഷമാക്കി കുറക്കണമെന്ന് പാര്‍ലമെന്റംഗം സഭയില്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് വിനയാകുന്ന നിരവധി നിര്‍ദേശങ്ങള്‍ കുവൈത്ത് പരിഗണിക്കുന്നു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്കു തിരിച്ചടിയാകുന്ന നിരവധി നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍. താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട 14 നിര്‍ദ്ദേശങ്ങളാണ് സഫാ അല്‍ ഹാഷിം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിദേശികളുടെ താമസാനുമതി കാലം പരമാവധി അഞ്ചു വര്‍ഷമാക്കി കുറക്കണമെന്ന് പാര്‍ലമെന്റംഗം സഭയില്‍ ആവശ്യപ്പെട്ടു.

സ്‌പോണ്‍സറുടെ കൂടെയല്ലാതെ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികളെയും നാടുകടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശികളുടെ പരമാവധി താമസക്കാലം അഞ്ചു വര്‍ഷമാക്കി പരിമിതപ്പെടുത്തണം. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 40 വയസ്സ് പൂര്‍ത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാടുകളിലേക്ക് അയക്കണം. വിദ്യാഭ്യാസ യോഗ്യതയും നിലവില്‍ ജോലി ചെയ്യുന്ന തസ്തികയും തമ്മില്‍ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം.

മൂന്നു തവണ ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്ന വിദേശികളെ നാടുകടത്തണമെന്നും നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് വീണ്ടും രാജ്യത്തേക്ക് വരുന്നത് തടയണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് കരട് നിയമത്തിലുള്ളത്. ഇഖാമയും വിദ്യാഭ്യാസ യോഗ്യതയും തമ്മില്‍ ബന്ധിപ്പിച്ച് വിദേശികളെ രാജ്യത്തിനു ആവശ്യമാണെങ്കില്‍ മാത്രം തുടരാന്‍ അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ ഉണ്ട്. രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു എന്നും ഇത് സ്വദേശികളെ തൊഴിലവസരങ്ങളെ ഉള്‍പ്പെടെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശങ്ങള്‍.

Next Story

RELATED STORIES

Share it