- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപില്‍ ഭക്ഷണകിറ്റുകള്‍ ആവശ്യമില്ലെന്ന് ഭരണകൂടം; അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഉപഹരജി
ലക്ഷ്ദ്വീപില്‍ ഭക്ഷണികിറ്റോ മറ്റു സഹായങ്ങളോ ആവശ്യമില്ലെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ അറിയിച്ചത്. വാദത്തിനിടെ ഹരജിക്കാര്‍ അ്ഡ്മിനിസ്ട്രേറ്ററുടെ വാദങ്ങള്‍ എതിര്‍ത്തു.തുടര്‍ന്ന് ഇത് സംബന്ധിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കി. ദ്വീപില്‍ ആരും പട്ടിണികിടക്കുന്നില്ലെന്നു അഡ്മിനിസ്ഷനുവേണ്ടി കലക്ടര്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നു
കൊച്ചി: ലക്ഷദീപില്‍ ഭക്ഷണ കിറ്റ്കളോ മറ്റ് സാമ്പത്തിക സഹായങ്ങളോ ആവശ്യമില്ലെന്ന് ലക്ഷദ്വീപ് ഭരണ കൂടം.ഭക്ഷണ കിറ്റുകളും സാമ്പത്തിക സഹായങ്ങളും ലക്ഷദീപ് ജനങ്ങള്‍ക്ക് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഉപഹരജി. ഇന്ന് ഹരജി പരിഗണിച്ചപ്പോള്‍ ലക്ഷ്ദ്വീപില്‍ ഭക്ഷണികിറ്റോ മറ്റു സഹായങ്ങളോ ആവശ്യമില്ലെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ അറിയിച്ചത്. വാദത്തിനിടെ ഹരജിക്കാര്‍ അ്ഡ്മിനിസ്ട്രേറ്ററുടെ വാദങ്ങള്‍ എതിര്‍ത്തു.തുടര്‍ന്ന് ഇത് സംബന്ധിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കി. ദ്വീപില്‍ ആരും പട്ടിണികിടക്കുന്നില്ലെന്നു അഡ്മിനിസ്ഷനുവേണ്ടി കലക്ടര്‍ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നു.
നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ന്യായവില ഷോപ്പുകള്‍ തുറക്കുന്നുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ദ്വീപില്‍ ചികില്‍സയും സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. മല്‍സ്യതൊഴിലാളികള്‍ക്ക് തൊഴിലെടുക്കുന്നതിനും തടസമില്ലെന്നു കലക്ടര്‍ അറിയിച്ചു.അതേ സമയം ലക്ഷദ്വീപിലെ വിവിധ രാഷ്ടീയ - സാമൂഹ്യ- സന്നദ്ധ സംഘടനകള്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് നല്‍കിയ നിവേദനങ്ങളുടെയും അപേക്ഷകളുടെയും രേഖകള്‍ ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടുന്ന ലക്ഷദ്വീപ് ജനതക്ക് ഭക്ഷണ കിറ്റ് ഉള്‍പെടെയുള്ള എല്ലാവിധ സഹായങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് കെ കെ നാസിഹാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.വിവിധ രാഷ്ട്രീയ- സന്നദ്ധ സംഘടനകളുടെയും, വിവിധ പഞ്ചായത്ത് ഭരണ സമിതിയുടെയും, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും നിവേദനങ്ങളും ഹരജികളും അപേക്ഷകളുമാണ് രേഖകളായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ഭക്ഷ്യക്ഷാമം സംബന്ധിച്ചു നിരവധി പരാതികളും നിവേദനങ്ങളും ലക്ഷദ്വീപ് ജനത അനുഭവിക്കുന്ന ദുരിതത്തിന് തെളിവാണെന്നും ലക്ഷദ്വീപിലേക്ക് ഭക്ഷണ കിറ്റുകള്‍ ഉള്‍പ്പെടെ അടിയന്തിര സഹായങ്ങള്‍ അനുവദിക്കണമെന്ന് ഉപ ഹരജിയില്‍ ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.ദുരന്ത നിവാരണ നിയമപ്രകാരം കര്‍ഫ്യു ഏര്‍പ്പെടുത്തിയ കലക്ടര്‍ നിയമത്തിന്റെ 34 (ഇ) വകുപ്പ് പ്രകാരം ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുവാന്‍ ബാധ്യസ്ഥനാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT