Kerala

ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്ന ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം കണക്കിലെടുത്താണ് ഹൈക്കോടതി ഹരജി തീര്‍പ്പാക്കിയത്. അമിനി ദ്വീപ് സ്വദേശി കെ കെ നസീഹ് ആണ് ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്ന ഹരജി തീര്‍പ്പാക്കി ഹൈക്കോടതി
X

കൊച്ചി: ലക്ഷദ്വീപിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം കണക്കിലെടുത്താണ് ഹൈക്കോടതി ഹരജി തീര്‍പ്പാക്കിയത്. അമിനി ദ്വീപ് സ്വദേശി കെ കെ നസീഹ് ആണ് ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ദ്വീപില്‍ പട്ടിണി ഇല്ലെന്നും റേഷന്‍ കടകള്‍ വഴി സൗജന്യമായി സാധനങ്ങളും കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം അറിയിച്ചു.ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതായും ഭരണകൂടം കോടതിയില്‍ വ്യക്തമാക്കി.ദ്വീപിലെ പ്രധാന വരുമാന മാര്‍ഗം മല്‍സ്യബന്ധനമാണ്. ലോക്ഡൗണ്‍ പൂര്‍ണ്ണമായിരുന്നതിനാല്‍ മല്‍സ്യബന്ധനമടക്കം നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ദ്വീപ് നിവാസികളുടെ ഉപജീവനമടക്കം വലിയ പ്രതിസന്ധിയിലാണെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it