Kerala

കോടികള്‍ വേണ്ട, ലക്ഷം മതി; തോമസ് ചാണ്ടിയെ വീണ്ടും സഹായിച്ച് സര്‍ക്കാര്‍

നഗരസഭ ചുമത്തിയ 2.73 കോടി രൂപ നികുതി പിഴ ലക്ഷങ്ങളാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവ്. റിസോര്‍ട്ടിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നികുതി ഈടാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഇതുപ്രകാരം കോടിക്ക് പകരം തോമസ് ചാണ്ടി അടയ്‌ക്കേണ്ടത് 34 ലക്ഷം രൂപ മാത്രമാണ്. നഗരസഭ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാരിന്റെ നടപടി. റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് കണ്ടെത്തല്‍.

കോടികള്‍ വേണ്ട, ലക്ഷം മതി;   തോമസ് ചാണ്ടിയെ വീണ്ടും സഹായിച്ച് സര്‍ക്കാര്‍
X

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി എംഎല്‍എയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണത്തിന് ആലപ്പുഴ നഗരസഭ ചുമത്തിയ 2.73 കോടി രൂപ നികുതി പിഴ ലക്ഷങ്ങളാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവ്. റിസോര്‍ട്ടിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നികുതി ഈടാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഇതുപ്രകാരം കോടിക്ക് പകരം തോമസ് ചാണ്ടി അടയ്‌ക്കേണ്ടത് 34 ലക്ഷം രൂപ മാത്രമാണ്. നഗരസഭ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാരിന്റെ നടപടി. റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് കണ്ടെത്തല്‍.

പിഴ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് കെട്ടിടം പൊളിച്ചുകളയുമെന്ന് ആലപ്പുഴ നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. പിഴ അടയ്ക്കുന്നതിനോടൊപ്പം രേഖകളും ഹാജരാക്കണം. റിസോര്‍ട്ടിലെ പല കെട്ടിടങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് ആലപ്പുഴ നഗരസഭയുടെ കണ്ടെത്തല്‍.

നെല്‍വയല്‍, നദീതട സംരക്ഷണ നിയമം നിലവില്‍വന്നശേഷമാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ നിര്‍മ്മാണം നടന്നിരിക്കുന്നത്. ഈ കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല. കൂടാതെ കെട്ടിടങ്ങളുടെ നികുതിയും അടച്ചിട്ടില്ല. ഇക്കാര്യങ്ങളും നഗരസഭ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കെട്ടിടങ്ങളില്‍ 10 എണ്ണം കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. 2012 മുതല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളാണിവ.

ലേക്ക് പാലസില്‍ നടന്നിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മ്മാണം ക്രമവൽക്കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കി. ഇതേത്തുടര്‍ന്നാണ് ഇത്രയും കാലത്തെ നികുതിയുടെ ഇരട്ടിത്തുക നഗരസഭ പിഴചുമത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it