Kerala

ലൈഫ് മിഷന്‍: സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് കൊടിയേരിയുടെ ഭാര്യയെന്ന്; വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും

ഈ മാസം 10 ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാണമെന്നാണ് കസ്റ്റംസ് നിര്‍ദേശം നല്‍കിയിക്കുന്നത്. സന്തോഷ് ഈപ്പന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനാണ് പാരിതോഷികമായി നല്‍കാന്‍ ഐ ഫോണുകള്‍ വാങ്ങി നല്‍കിയതത്രെ.ഇതില്‍ ഏറ്റവും വിലകൂടിയ ഫോണായിരുന്നു വിനോദിനി ഉപയോഗിച്ചിരുന്നതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.

ലൈഫ് മിഷന്‍: സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് കൊടിയേരിയുടെ ഭാര്യയെന്ന്; വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും
X

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതി കരാര്‍ ലഭിക്കുന്നതിന് പാരിതോഷികമായി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ആറ് ഐ ഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് സിപി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് വിനോദിനിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഈ മാസം 10 ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാണമെന്നാണ് കസ്റ്റംസ് നിര്‍ദേശം നല്‍കിയിക്കുന്നത്. സന്തോഷ് ഈപ്പന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനാണ് പാരിതോഷികമായി നല്‍കാന്‍ ഐ ഫോണുകള്‍ വാങ്ങി നല്‍കിയതത്രെ.കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് പാരിതോഷികമായി നല്‍കാനെന്നായിരുന്നു പറഞ്ഞത്. അങ്ങനെ പറഞ്ഞു നല്‍കിയ ഫോണ്‍ എങ്ങനെ വിനോദിനിയുടെ പക്കല്‍ എത്തിയെന്നത് സംബന്ധിച്ചാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.

ഇതില്‍ ഏറ്റവും വിലകൂടിയ ഫോണായിരുന്നു വിനോദിനി ഉപയോഗിച്ചിരുന്നതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. 1.13 ലക്ഷം രൂപയാണ് ഇതിന് വില.സ്വര്‍ണ്ണക്കടത്ത് പിടിച്ചതോടെ ഈ ഫോണ്‍ സ്വിച്ച് ഓഫായിരിന്നു.പിന്നീട് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തപ്പോഴാണ് പാരിതോഷികമായി ആറ് ഐഫോണുകള്‍ നല്‍കിയെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് ഫോണുകളുടെ ഐഎംഇ ഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ഉപയോഗിച്ചിരുന്ന ആളെ കണ്ടെത്തിയതെന്നാണ് വിവരം.

മറ്റു അഞ്ചു ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ നേരത്തെ തന്നെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.മുഖ്യമന്ത്രിയുടെ മുന്‍ പിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു മറ്റു ഫോണുകള്‍ ഉപയോഗിച്ചിരുന്നതെന്നായിരുന്നു കണ്ടെത്തല്‍.

Next Story

RELATED STORIES

Share it