- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം;എറണാകുളം കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു
കലക്ടറേറ്റ് ഒന്നാം നിലയിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം പൊതുജനങ്ങള്‍ക്കും ലഭ്യമാണ്. വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിനാണ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്
കൊച്ചി: ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നത് വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് പറഞ്ഞു. ഇതിനായി ടാര്‍ഗെറ്റ് ഗ്രൂപ്പുകളെ കണ്ടെത്തും. ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍.ഇലക്ടറല്‍ ലിറ്ററസി ക്ലബുകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളെ എന്റോള്‍ ചെയ്യിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബിഎല്‍ഒ മാര്‍ വഴിയും സേവനം ഉറപ്പാക്കും.
കലക്ടറേറ്റ് ജീവനക്കാരുടെ എന്റോള്‍മെന്റും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കുടുംബശ്രീ, ഇന്‍ഫോപാര്‍ക്ക്, മറ്റു സ്ഥാപനങ്ങള്‍ എന്നിങ്ങനെ ടാര്‍ഗറ്റ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ആധാര്‍ ബന്ധിപ്പിക്കല്‍ നടപ്പാക്കും. കലക്ടറേറ്റ് ഒന്നാം നിലയിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം പൊതുജനങ്ങള്‍ക്കും ലഭ്യമാണ്. വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ഒഴിവാക്കുന്നതിനാണ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്.
www.nvsp.in, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് എന്നിവയിലൂടെ ഓണ്‍ലൈനായി ആധാര്‍ ബന്ധിപ്പിക്കാം. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വോട്ടര്‍ സര്‍വീസ് എന്ന ഓപ്ഷനിലെ ഫോം 6 ബി വഴി ആധാര്‍ ബന്ധിപ്പിക്കാം.ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) വഴിയും സേവനം ലഭിക്കും. ഓഗസ്റ്റ് 27ന് ബി.എല്‍.ഒമാര്‍ക്ക് ഇതിനുള്ള പരിശീലനം ലഭിക്കും. ഓഗസ്റ്റ് 29 മുതല്‍ ഇവര്‍ വീടുകളില്‍ ചെന്ന് സേവനം നല്‍കും.
വോട്ടര്‍മാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനാണ് ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കമ്മിഷന്റെ www.nvsp.in എന്ന പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ ഓണ്‍ലൈനായി വിവരങ്ങള്‍ പൂരിപ്പിച്ച് ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഉള്‍പ്പെടുന്ന ഭാഗം അപ് ലോഡ് ചെയ്യുന്ന തരത്തിലാകും ക്രമീകരണം. കഴിഞ്ഞ ഡിസംബറിലാണ് ആധാറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്.
ഓണ്‍ലൈനായി ചെയ്യാം
ഓണ്‍ലൈനായി വോട്ടര്‍ ഐഡിയും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനായി ചുവടെ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്‌റ്റെപ്പുകള്‍ പിന്തുടരുക:
1. നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലിന്റെ (NVSP) ഔദ്യോഗിക വെബ്‌സൈറ്റ് (nvsp.in) സന്ദര്‍ശിക്കുക
2. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. ശേഷം ഹോംപേജിലെ 'Search in Electoral Roll'' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
3. വോട്ടര്‍ ഐഡി തിരയാന്‍ വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കുക അല്ലെങ്കില്‍ EPIC നമ്പറും സംസ്ഥാനവും നല്‍കുക
4. ഇടതുവശത്ത്, Feed Aadhar No എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്കു ചെയ്യുക
5. ആധാര്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന ഒരു പുതിയ വിന്‍ഡോ തുറക്കും
6. ആധാര്‍ വിശദാംശങ്ങള്‍ നല്‍കിയ ശേഷം, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കും. ഒടിപി നല്‍കിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം മൗവേലിശേരമലേ എന്ന ഓപ്ഷനും ക്ലിക്ക് ചെയ്യുക. രജിസ്‌ട്രേഷന്‍ വിജയകരമായാല്‍ ഫോണ്‍ നമ്പറില്‍ അറിയിപ്പ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES
മണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMTജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി...
15 Jan 2025 1:06 PM GMTവയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
15 Jan 2025 12:57 PM GMT