Kerala

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി: സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍

പൊതുവേദികളില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് കൊവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളത്് കൊണ്ടാണെന്നും വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിക്കുന്നില്ലെന്നതു തെറ്റായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി: സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍
X

കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എറണാകുളം പ്രസ്് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. പൊതുവേദികളില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് കൊവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളത്് കൊണ്ടാണെന്നും വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിക്കുന്നില്ലെന്നതു തെറ്റായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം സൗകര്യങ്ങള്‍ ഒരുക്കുന്നത് കേന്ദ്ര ഭരണത്തിലെ ആധിപത്യം ഉപയോഗിച്ച് ബിജെപി തകര്‍ക്കാന്‍ ശ്രമിക്കുകയാണ.്ഇതു തകര്‍ത്തുകൊണ്ട് മാത്രമേ കേരളത്തില്‍ തീവ്രഹിന്ദുത്വ വര്‍ഗീയ വാദത്തിന് പ്രവേശിക്കാനാവൂ. അതുകൊണ്ട് തന്നെ കേരള മോഡലിനെ തര്‍ക്കുക, വികസനത്തിന്റെ തകര്‍ക്കുക, സാമൂഹ്യ പുരോഗതിയെ ദുര്‍ബലപ്പെടുത്തുക എന്ന കേന്ദ്രഗൂഢാലോചനയ്ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുകയാണെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സത്യം പുറത്തുവരട്ടെ എന്നാണു സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്. അച്ചടക്കമുള്ള കമ്യൂണിസ്റ്റ് നേതാവാണു പിണറായി വിജയനെന്നും വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുകയാണു ബിജെപി. ഇത്തരം ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി മാറി. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് ഇവരുടെ ശ്രമം. ബിജെപി അനുവര്‍ത്തുക്കുന്ന എല്ലാ നിലപാടുകളുടെയും പിന്തുണക്കാരായി കേരളത്തിലെ യുഡിഎഫ്. മാറുന്നു. യുഡിഎഫിന്റെ മത വാദവും മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ജമാ അത്ത് ഇസ് ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഈ തിരഞ്ഞെടുപ്പില്‍ വലതുപക്ഷം സഖ്യമുണ്ടാക്കിയിരിക്കുന്നു. നിങ്ങള്‍ വര്‍ഗീയവാദികള്‍ ആകൂ എന്ന സന്ദേശമാണ് മതനിരപേക്ഷ കാഴ്ച്ചപ്പാടുള്ളവര്‍ക്ക് നിലവില്‍ യുഡിഎഫ് നല്‍കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പലയിടത്തും സഖ്യമുണ്ടാക്കിയ അവസരവാദ നിലപാട് കോണ്‍ഗ്രസിനെ തന്നെ ഇല്ലാതാക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ വിഷയത്തില്‍ നിയമപരമായാണു കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. വ്യക്തിവിദ്വേഷത്തിനു കേസെടുപ്പിക്കുന്നതു എല്‍ഡിഎഫ് നയമല്ല. സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും പ്രവര്‍ത്തനങ്ങള്‍ സമൂഹവും ജനങ്ങളും വിലയിരുത്തുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേതു പാഴ് ശ്രമങ്ങളാണ്. എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും അദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍, പ്രസ് ക്ലബ് സെക്രട്ടറി പി ശശികാന്ത്, ഖജാന്‍ജി സിജോ പൈനാടത്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it