- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിജ്ഞാപനമിറങ്ങി; തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 27ന് ഉപതിരഞ്ഞെടുപ്പ്
നാമനിര്‍ദ്ദേശ പത്രിക ജൂണ്‍ ഏഴു വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം ജൂൺ 12.
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴ ജില്ലയില്‍ രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ജൂണ്‍ 27ന് ഉപതിരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റചട്ടം മേയ് 25ന് നിലവില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക ജൂണ്‍ ഏഴു വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം 12 ആണ്. വോട്ടെടുപ്പ് ജൂണ്‍ 27ന് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ 28ന് രാവിലെ 10ന് നടക്കും.
തിരുവനന്തപുരം ജില്ലയില്‍ കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ കോട്ടുക്കോണം, അമ്പൂരിയിലെ ചിറയക്കോട്, കാട്ടാക്കടയിലെ പനയംകോട്, കല്ലറയിലെ വെള്ളാംകുടി, നാവായിക്കുളത്തെ ഇടമണ്‍നില, മാറനല്ലൂരിലെ കുഴിവിള, കണ്ടല, കൊല്ലം ജില്ലയില്‍ അഞ്ചല്‍ ഗ്രാമ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ്, കിഴക്കേകല്ലടയിലെ ഓണമ്പലം, കടക്കലിലെ തുമ്പോട്, ഇട്ടിവയിലെ നെടുംപുറം, പത്തനംതിട്ട ജില്ലയില്‍ റാന്നി അങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ നെല്ലിയ്ക്കമണ്‍, ആലപ്പുഴ ജില്ലയില്‍ കുത്തിയതോട് ഗ്രാമ പഞ്ചായത്തിലെ മുത്തുപറമ്പ്, കായംകുളം മുനിസിപ്പാലിറ്റിയില്‍ വെയര്‍ ഹൗസ്, ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ റ്റിഡി അമ്പലം വാര്‍ഡ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ വെട്ടിയാര്‍, പാലമേല്‍ ഗ്രാമ പഞ്ചായത്തിലെ മുകുളവിള,
കോട്ടയം ജില്ലയില്‍ തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ മോര്‍കാട്, കരൂര്‍ ഗ്രാമപഞ്ചായത്തിലെ വലവൂര്‍ ഈസ്റ്റ്, മൂന്നിലവിലെ ഇരുമാപ്ര, പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം, കിടങ്ങൂര്‍, മണിമല ഗ്രാമ പഞ്ചായത്തിലെ പൂവത്തോലി, ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തിലെ ആനക്കുളം നോര്‍ത്ത്, ഉപ്പുതറയിലെ കാപ്പിപ്പതാല്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂര്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മണക്കാട്, തൊടുപുഴ നഗരസഭയിലെ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡ്, എറണാകുളം ജില്ലയില്‍ മഴുവന്നൂര്‍ പഞ്ചായത്തിലെ നെല്ലാട്, നെല്ലിക്കുഴിയിലെ സൊസൈറ്റിപ്പടി, തൃശ്ശൂര്‍ ജില്ലയില്‍ പാഞ്ഞാള്‍ ഗ്രാമപ്പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, കോലഴിയിലെ കോലഴി നോര്‍ത്ത്, പൊയ്യയിലെ പൂപ്പത്തി വടക്ക്, തളിക്കളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ,
പാലക്കാട് ജില്ലയില്‍ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്‍, മലമ്പുഴയിലെ കടുക്കാക്കുന്നം ഈസ്റ്റ്, മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കളപ്പാറ, ആനക്കയത്തെ നരിയാട്ടുപാറ, ആലിപ്പറമ്പിലെ വട്ടപ്പറമ്പ്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീഴ്ച്ചിറ, മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗണ്‍, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം, വയനാട് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തിലെ മാണ്ടാട്, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം പഞ്ചായത്തിലെ കോളനി കിഴക്കേപാലയാട് എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
RELATED STORIES
മുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT