Kerala

ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് കെഎച്ച്ആര്‍എ

ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കുവാന്‍ അനുമതിയുണ്ടെങ്കിലും ഭൂരിപക്ഷം ചെറുകിട ഇടത്തരം ഹോട്ടലുകള്‍ക്കും അതിനുള്ള സാഹചര്യമില്ല. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടക്കുന്നത് ഉയര്‍ന്ന നിലവാരത്തിലുള്ള ഹോട്ടലുകളില്‍ മാത്രമാണ്. ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത സാധാരണ ഹോട്ടല്‍ റസ്റ്റോറന്റുകളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. കഴിഞ്ഞ 2 മാസക്കാലമായി വരുമാനമൊന്നുമില്ലാതായ ചെറുകിട ഇടത്തരം ഹോട്ടലുടമകള്‍ കഷ്ടപ്പെടുകയാണ്.

ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് കെഎച്ച്ആര്‍എ
X

കൊച്ചി: ലോക്ക്ഡൗണ്‍ നാലാംഘട്ടം രാജ്യത്ത് ആരംഭിച്ചപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സാമൂഹ്യ അകലം പാലിച്ച് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കാത്തത് നിരാശാജനകമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കുവാന്‍ അനുമതിയുണ്ടെങ്കിലും ഭൂരിപക്ഷം ചെറുകിട ഇടത്തരം ഹോട്ടലുകള്‍ക്കും അതിനുള്ള സാഹചര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ വ്യപാരമാണ് പ്രോല്‍സാഹിപ്പിക്കുന്നതങ്കിലും ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടക്കുന്നത് ഉയര്‍ന്ന നിലവാരത്തിലുള്ള ഹോട്ടലുകളില്‍ മാത്രമാണ്. വന്‍കിട കൂത്തക ഓണ്‍ലൈന്‍ കമ്പനികള്‍ ലോക്ക്ഡൗണ്‍ മറയാക്കി വലിയ തുക കമ്മീഷന്‍ ഈടാക്കി ഉപഭോക്താക്കളേയും ഹോട്ടലുടമകളേയും ചൂഷണം ചെയ്യുകയാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി.ജയപാലും പറഞ്ഞു.

ഉയര്‍ന്ന നിലവാരത്തിലുള്ള ഹോട്ടലുകള്‍ക്ക് തന്നെ ഓണ്‍ലൈന്‍ കമ്പനികളുടെ ഉയര്‍ന്ന നിരക്കിലുള്ള കമ്മീഷന്‍ നല്‍കി വ്യാപാരം നടത്താനാവാത്ത സ്ഥിതിയുള്ളപ്പോള്‍ സാധാരണക്കാരായ ഹോട്ടലുകളുടെ സ്ഥിതി ദയനീയമാണ്. കൂടാതെ ഓണ്‍ലൈന്‍ ഭക്ഷണവ്യാപാരം ദീര്‍ഘകാലം തുടര്‍ന്നാല്‍ നിലവിലുള്ള ഭക്ഷണസംസ്‌കാരത്തെ അത് പ്രതികൂലമായി ബാധിക്കുകയും, ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത സാധാരണ ഹോട്ടല്‍ റസ്റ്റോറന്റുകളുടെ നിലനില്‍പ്പ് ഭീഷണിയിലാവുകയും ചെയ്യും.

കഴിഞ്ഞ 2 മാസക്കാലമായി വരുമാനമൊന്നുമില്ലാതായ ചെറുകിട ഇടത്തരം ഹോട്ടലുടമകള്‍ കഷ്ടപ്പെടുകയാണ്. ലോക്ക്ഡൗണ്‍ മൂലം ഇനിയും ഹോട്ടലുകള്‍ അടച്ചിടേണ്ട സ്ഥിതിയിലായാല്‍ ആയിരക്കണക്കിന് ഹോട്ടലുടമകളും അവരുടെ കുടുംബവും പട്ടിണിയിലാകും. സാമൂഹിക അകലം പാലിച്ച് നിശ്ചിത ഉപഭോക്താക്കളെ മാത്രം ഹോട്ടലുകളില്‍ പ്രവേശിപ്പിച്ച് സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ നല്‍കിയിട്ടുള്ള മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഹോട്ടലുകളും റസ്റ്റോറന്റുകളും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണമെന്നും ഇവര്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it