Kerala

വ്യവസായസ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ ജാഗ്രതവേണം

അമോണിയം, ക്‌ളോറിന്‍ പോലുള്ളവ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലും കൂടുതല്‍ ശ്രദ്ധവേണം. കൊച്ചിയിലേതുപോലെ വലിയ സ്ഥാപനങ്ങള്‍ കോഴിക്കോട്ടില്ല. അതുകൊണ്ട് വലിയരീതിയിലുള്ള വാതകച്ചോര്‍ച്ചയ്ക്ക് സാധ്യതയില്ലെങ്കിലും ചെറിയ അപകടങ്ങള്‍ ഉണ്ടായേക്കാം.

വ്യവസായസ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ ജാഗ്രതവേണം
X

കോഴിക്കോട്: ഒന്നരമാസത്തോളം അടച്ചിട്ട വ്യവസായ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ അവിടെ സൂക്ഷിച്ച രാസവസ്തുക്കള്‍ക്ക് പല മാറ്റങ്ങളും വന്നിട്ടുണ്ടാവാം. വയറിങ് സംവിധാനത്തിന് കേടുപറ്റാനും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് തകരാറുണ്ടാവാനുമൊക്കെ സാധ്യതയുണ്ട്. അതുകൊണ്ട് തുറന്നുപ്രവര്‍ത്തിക്കുന്നതിന് മുന്‍പെ എല്ലാസംവിധാനങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തണമെന്ന് അഗ്‌നിശമനസേനാ റീജണല്‍ ഓഫീസര്‍ അബ്ദുല്‍റഷീദ് പറഞ്ഞു.

സൂക്ഷിച്ചിരിക്കുന്ന രാസവസ്തുക്കള്‍ ചൂടിലും തണുപ്പിലുമൊക്കെ എന്തൊക്കെ മാറ്റങ്ങള്‍വരും എന്നതിനെക്കുറിച്ചുള്ള മെറ്റീരിയല്‍ സേഫ്റ്റി ഡാറ്റാ ഷീറ്റ് എല്ലാ സ്ഥാപനങ്ങളിലുമുണ്ടാവും. അത് കൃത്യമായി പരിശോധിക്കണം. പാചകവാതകസിലിന്‍ഡര്‍ ഉണ്ടെങ്കില്‍ അതിന് ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കണം. എന്തെങ്കിലും തകരാറു കാരണം ചിലപ്പോള്‍ ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ കേടാവാന്‍ സാധ്യതയുണ്ട്. ഇടിമിന്നല്‍ കാരണം വയറിങ്ങിന് തകരാര്‍വന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായേക്കാം. ചെരിപ്പ് നിര്‍മാണ ഫാക്ടറികളിലൊക്കെ ആണെങ്കില്‍ ചിലപ്പോള്‍ ചെരിപ്പ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശയും മറ്റ് രാസവസ്തുക്കളുമൊക്കെ പൊട്ടി ഒഴുകികിടക്കാന്‍ സാധ്യതയുണ്ട്. ഇതെല്ലാം തീപ്പിടിത്തത്തിന് ഇടയാക്കും. അത്‌പോലെ വൈദ്യുതി സര്‍ക്യൂട്ടിനുള്ള ബ്രേക്കറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.

അമോണിയം, ക്‌ളോറിന്‍ പോലുള്ളവ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലും കൂടുതല്‍ ശ്രദ്ധവേണം. കൊച്ചിയിലേതുപോലെ വലിയ സ്ഥാപനങ്ങള്‍ കോഴിക്കോട്ടില്ല. അതുകൊണ്ട് വലിയരീതിയിലുള്ള വാതകച്ചോര്‍ച്ചയ്ക്ക് സാധ്യതയില്ലെങ്കിലും ചെറിയ അപകടങ്ങള്‍ ഉണ്ടായേക്കാം. തീപ്പിടിത്തത്തിനാണ് കൂടുതല്‍ സാധ്യതയെന്നാണ് അഗനിരക്ഷാസേനാ വിദഗ്ധര്‍ പറയുന്നു.

Next Story

RELATED STORIES

Share it