Kerala

മരടില്‍ ഫ്‌ളാറ്റ് പൊളിച്ചതുമൂലമുള്ള രൂക്ഷമായ പൊടി ശല്യം ശമിപ്പിക്കാന്‍ നടപടിയില്ല; പ്രതിഷേധവുമായി നാട്ടുകാര്‍ നഗരസഭയില്‍

ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ശനിയാഴ്ചയും ഇന്നലെയുമായി പൊളിച്ചത്. ഇതില്‍ ഹോളി ഫെയ്ത് എച്ച് ടു ഒയുടെയും ആല്‍ഫയുടെയും സമീപത്തുണ്ടായിരുന്നവരാണ് പ്രതിഷേധവുമായി നഗരസഭ ഓഫിസില്‍ എത്തിയത്. ശനിയാഴ്ചയാണ് ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫയും പൊളിച്ചത്. പൊളിച്ചു കഴിയുമ്പോള്‍ തന്നെ അഗ്നിശമന സേന വിഭാഗങ്ങള്‍ എത്തി വെള്ളം പമ്പു ചെയ്ത് പ്രദേശത്തെ വീടുകളും മരങ്ങളും കഴുകി പൊടി നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രണ്ടു ദിവസമായിട്ടും നടപടിയില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.ഫ്‌ളാറ്റുകള്‍ പൊളിച്ചപ്പോള്‍ വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെങ്കിലും പൊടി അടിഞ്ഞു കിടക്കുന്നതിനാല്‍ വീടുകളിലേക്ക് കയറാന്‍ പോലും പറ്റാത്ത സാഹചര്യമാണ്

മരടില്‍ ഫ്‌ളാറ്റ് പൊളിച്ചതുമൂലമുള്ള രൂക്ഷമായ പൊടി ശല്യം ശമിപ്പിക്കാന്‍ നടപടിയില്ല; പ്രതിഷേധവുമായി നാട്ടുകാര്‍  നഗരസഭയില്‍
X

കൊച്ചി: മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പൊടി ഫയര്‍ഫോഴ്‌സിനെ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുമെന്ന അധികൃതര്‍ നല്‍കിയ ഉറപ്പ് രണ്ടു ദിവസമായിട്ടും പാലിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ നഗരസഭാ ചെയര്‍പേഴ്‌സനെ ഉപരോധിച്ചു.പൊളിക്കല്‍ കരാറെടുത്ത കമ്പനികള്‍ ചെയ്യേണ്ടതായിരുന്നുവെന്നും പൊടി നീക്കം ചെയ്യാന്‍ നഗരസഭ ഉടന്‍ നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നദീറ പ്രതിഷേധക്കാരെ അറിയിച്ചു.ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ശനിയാഴ്ചയും ഇന്നലെയുമായി പൊളിച്ചത്. ഇതില്‍ ഹോളി ഫെയ്ത് എച്ച് ടു ഒയുടെയും ആല്‍ഫയുടെയും സമീപത്തുണ്ടായിരുന്നവരാണ് പ്രതിഷേധവുമായി നഗരസഭ ഓഫിസില്‍ എത്തിയത്. ശനിയാഴ്ചയാണ് ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫയും പൊളിച്ചത്.

പൊളിച്ചു കഴിയുമ്പോള്‍ തന്നെ അഗ്നിശമന സേന വിഭാഗങ്ങള്‍ എത്തി വെള്ളം പമ്പു ചെയ്ത് പ്രദേശത്തെ വീടുകളും മരങ്ങളും കഴുകി പൊടി നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രണ്ടു ദിവസമായിട്ടും നടപടിയില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.ഫ്‌ളാറ്റുകള്‍ പൊളിച്ചപ്പോള്‍ വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെങ്കിലും പൊടി അടിഞ്ഞു കിടക്കുന്നതിനാല്‍ വീടുകളിലേക്ക് കയറാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. പല വീടുകളുടെയും വെള്ളടാങ്കുകള്‍ കെട്ടിട അവശിഷ്ടം തെറിച്ചു വീണ് തകര്‍ന്നതിനാല്‍ ഉണ്ടായിരുന്ന വെള്ളം ഒഴുകി പോയെന്നും ഇവര്‍ പറയുന്നു. കോര്‍പറേഷനില്‍ നിന്നും നാമാമാത്രമായിട്ടാണ് വെള്ളം ലഭിക്കുന്നത് ഇതാകട്ടെ കുടിക്കാനും വീട്ടാവശ്യത്തിനും മാത്രമെ മതിയാകു. ഇതിനു പുറമേ പൊടി കഴുകാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു. പൊടിമൂലം ഭക്ഷണം പാകം ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.മരങ്ങളിലെ ഇലകളില്‍ വന്‍ തോതില്‍ പൊടി പറ്റിപിടിച്ചിരിക്കുകയാണ്.

ഇവ ചെറിയ കാറ്റുവരുമ്പോള്‍ പോലും വീടുകളിലേക്ക് പടരുന്നതു മൂലം വീടുകള്‍ വൃത്തിയാക്കിയിട്ടും പ്രയോജനില്ലെന്നാണ് ഇവര്‍ പറയുന്നത്.ഭകഷണം പാകം ചെയ്യുന്ന പാത്രങ്ങള്‍ കൈകൊണ്ടെടുക്കാന്‍ പറ്റാത്ത വിധത്തില്‍ പൊടിയാണ്്.പൊടി ശ്വസിച്ച് കുട്ടികളടക്കം നിരവധിപേരാണ് ശ്വാസം മുട്ടലും പനിയും അടക്കമുള്ള രോഗങ്ങളില്‍ വലയുന്നതെന്നും ഇവര്‍ പറഞ്ഞു. പൊളിക്കാന്‍ കരാറെടുത്ത കമ്പനികള്‍ തന്നെയാണ് പൊടി കഴുകി വൃത്തിയാക്കുന്ന ജോലിയും ഏറ്റെടുത്തിരുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നദീറ പറഞ്ഞു.അവര്‍ അത് ചെയ്യാത്ത സാഹചര്യത്തില്‍ നഗരസഭ തന്നെ ഏറ്റെടുത്ത് പരിഹരിക്കും. അഗ്നിശമന സേനയെ വിളിച്ച്് വരുത്തി വെള്ളം സ്േ്രപ ചെയ്ത് പൊടി നീക്കം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടു പോകും. വരും ദിവസങ്ങളിലും പൊടി ശല്യം രൂക്ഷമായിരിക്കും ഈ സാഹചര്യത്തില്‍ കെട്ടിട അവശിഷ്ടങ്ങല്‍ നീക്കം ചെയ്യുന്നതുവരെ വെള്ളം സ്േ്രപ ചെയ്യുന്നത് തുടരുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it