Kerala

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം ഉറപ്പു വരുത്തണം: മെക്ക

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ നിയമനങ്ങളിലും സംവരണം ഉറപ്പു വരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കണം. വഖഫ് ബോര്‍ഡ് നിയമന പ്രശ്‌നം ബജറ്റ് സമ്മേളനത്തില്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം ഉറപ്പു വരുത്തണം: മെക്ക
X

കൊച്ചി: പൊതു ഖജനാവില്‍ നിന്നും ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്ന മുഴുവന്‍ നിയമനങ്ങള്‍ക്കും പിന്നാക്ക, പട്ടിക വിഭാഗ സംവരണം ഉറപ്പു വരുത്തണമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക)സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ നിയമനങ്ങളിലും സംവരണം ഉറപ്പു വരുത്തുവാന്‍ നടപടികള്‍ സ്വീകരിക്കണം. വഖഫ് ബോര്‍ഡ് നിയമന പ്രശ്‌നം ബജറ്റ് സമ്മേളനത്തില്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ ഉദ്യോഗ മേഖലകളിലെ പിന്നാക്ക, പട്ടിക വിഭാഗ സംവരണം അമ്പത് ശതമാനം ഉറപ്പു വരുത്തി ജനസംഖ്യാനുപാതികമായി സംവരണ നിരക്ക് പുനര്‍ നിര്‍ണയം ചെയ്യണം. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും ജാതി തിരിച്ച കണക്ക് പ്രസിദ്ധീകരിക്കണം. സര്‍വ്വീസിലെ പ്രാതിനിധ്യക്കുറവും സംവരണ നഷ്ടവും നികത്താന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

2022 ജൂണ്‍ മാസം ആരംഭിക്കാനിരിക്കുന്ന ദശ വാര്‍ഷിക ദേശീയ സെന്‍സസിനൊപ്പം ജാതി സെന്‍സസ് ഉറപ്പു വരുത്തുവാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം.വര്‍ഗീയവിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന സംഘ് പരിവാര്‍ ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ മുസ്‌ലിം സമുദായ നേതാക്കളെയും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന മുസ്‌ലിം യുവാക്കളെയും പക്ഷപാത പരമായും ഏക പക്ഷീയമായും കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുന്ന പോലിസിന്റെ നടപടിയെയും അഭ്യന്തര വകുപ്പിന്റെ നിസ്സംഗതയെയും യോഗം ശക്തമായി അപലപിച്ചു.

മെമ്പര്‍ഷിപ്പിന്റെയടിസ്ഥാനത്തില്‍ താലൂക്ക് ജില്ലാ തിരഞ്ഞെടുപ്പുകള്‍ മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കുവാനും മേയ് രണ്ടാം വാരം സംസ്ഥാന വാര്‍ഷി കൗണ്‍സില്‍ ചേരാനും യോഗം തീരുമാനിച്ചു.പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സി ബി. കുഞ്ഞുമുഹമ്മദ്, എഎസ്എ റസാഖ്, സി എച്ച് ഹംസ മാസ്റ്റര്‍, എന്‍ സി ഫാറൂഖ് എഞ്ചിനിയര്‍, ടി എസ്. അസീസ്, എ മഹ്മൂദ്, അബ്ദുസ്സലാം, എം എ ലത്തീഫ്, കെ എം അബ്ദുല്‍ കരീം, എം അഖ് നിസ്, സി ടി കുഞ്ഞയമു , എം എം നൂറുദ്ദീന്‍,ഉമര്‍ മുള്ളൂര്‍ക്കര, എ ഐ മുബീന്‍, അബൂബക്കര്‍ കടലുണ്ടി, സി എം എ ഗഫൂര്‍, പി എം എ ജബ്ബാര്‍ ,സ്രാജ് കുട്ടി പെരിന്തല്‍മണ്ണ, ജുനൈദ് ഖാന്‍ , അബ്ദുറഹിമാന്‍ വട്ടത്തില്‍, കെ റഫീഖ്, യൂനസ് കൊച്ചങ്ങാടി, കെ എം സലിം, വി പി സക്കീര്‍, എന്‍ വി മൊയ്തീന്‍ കുട്ടി മദനി വയനാട്, പി അബ്ദുല്‍ സലാം കല്‍പ്പകഞ്ചേരി ചര്‍ച്ചകളില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it