- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് 2019ന് അപേക്ഷ ക്ഷണിച്ചു
എന്‍ട്രികള്‍ 2021 ജനുവരി 10ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. അവാര്‍ഡ് സംബന്ധിച്ച മാര്‍ഗരേഖwww.prd.kerala.gov.inല്‍ പരിശോധിക്കാവുന്നതാണ്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2019 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയിലെ കാലയളവില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നിവയ്ക്കും ഈ കാലയളവില്‍ സംപ്രേക്ഷണം ചെയ്ത ടിവി വാര്‍ത്താ റിപ്പോര്‍ട്ട്, ക്യാമറ, വീഡിയോ എഡിറ്റിംഗ്, ന്യൂസ് റീഡിംഗ്, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട് എന്നിവയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ടെലിവിഷന്‍ വിഭാഗത്തില്‍ സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ് പുതിയതായാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പര്‍ശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളില്‍ അനുകരണീയ മാതൃകകള്‍ പ്രകാശിപ്പിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗ്, ജനറല്‍ റിപ്പോര്‍ട്ടിംഗ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്കണം. വാര്‍ത്താചിത്രത്തിന്റെ 10-8 വലിപ്പത്തിലുള്ള നാല് പ്രതികളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്‌ക്കേണ്ടതാണ്.
മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളുടെ മൂന്നു വീതം ഡിവിഡി ഫോര്‍മാറ്റ് സമര്‍പ്പിക്കണം. ഒരു വാര്‍ത്ത പലഭാഗങ്ങളായി നല്‍കാതെ സമഗ്രസ്വഭാവത്തോടെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടായാണ് സമര്‍പ്പിക്കേണ്ടത്. ടിവി അവാര്‍ഡുകളിലെ മറ്റു വിഭാഗങ്ങളിലും മൂന്നു വീതം ഡിവിഡികള്‍ അയയ്ക്കണം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം.
പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തിയതി, മാധ്യമപ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം. ഒരു വിഭാഗത്തിലേക്ക് ഒരു എന്‍ട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.
എന്‍ട്രികള്‍ 2021 ജനുവരി 10ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. അവാര്‍ഡ് സംബന്ധിച്ച മാര്‍ഗരേഖwww.prd.kerala.gov.inല്‍ പരിശോധിക്കാവുന്നതാണ്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT