Kerala

ഏത് ദുരന്തങ്ങളെയും നേരിടാന്‍ സജ്ജം: മന്ത്രി കെ രാജന്‍

2018ലെ പ്രളയ ദുരന്തത്തില്‍ ഉണ്ടായ പാഠമുള്‍ക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ അപകട സ്ഥലങ്ങള്‍ കണ്ടെത്തുക മാത്രമല്ല അവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു

ഏത് ദുരന്തങ്ങളെയും നേരിടാന്‍ സജ്ജം: മന്ത്രി കെ രാജന്‍
X

കൊച്ചി: ഏതു ദുരന്തത്തെയും നേരിടാന്‍ സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് മന്ത്രി കെ രാജന്‍. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ ദുരന്തനിവാരണ സേന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018ലെ പ്രളയ ദുരന്തത്തില്‍ ഉണ്ടായ പാഠമുള്‍ക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ അപകട സ്ഥലങ്ങള്‍ കണ്ടെത്തുക മാത്രമല്ല അവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു.

ഈ സമയത്ത് രാഷ്ട്രീയവും ജാതി മത ചിന്തകളും മറന്ന് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റോജി എം ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി , വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി ജോയ്. മുന്‍ എം എല്‍ എ പി ജെ ജോയ് , അങ്കമാലി നഗരസഭ ചെയര്‍മാന്‍ റെജി മാത്യു ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഒ ജോര്‍ജ് പങ്കെടുത്തു.

Next Story

RELATED STORIES

Share it