Kerala

പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു

രാജി അയോഗ്യത പ്രശ്‌നം ഒഴിവാക്കാന്‍

പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു
X

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാക്കളായ പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ട് മുന്‍പാണ് ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. പിജെ ജോസഫ് തൊടുപുഴയില്‍നിന്നും മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ നിന്നുമാണ് മല്‍സരിച്ച് വിജയിച്ചത്. കേരള കോണ്‍ഗ്രസിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ ലയന പശ്ചാത്തലത്തില്‍, അയോഗ്യത ഒഴിവാക്കുന്നതിനാണ് രാജി. ഇരുവരും എംഎല്‍എ പദവി രാജിവക്കുന്നതാണ് നല്ലതെന്ന നിയമോപദേശത്തന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Next Story

RELATED STORIES

Share it