- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഗീത സംവിധായകന് പി ജെ ലിപ്സണ്‍ അന്തരിച്ചു
ഏറെക്കാലമായി കണ്ടനാടുള്ള സ്വവസതിയില്‍ താമസിച്ചു വന്നിരുന്ന ലീപ്സന് ഇന്നലെ രാത്രിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്ക്കാരം പാലാരിവട്ടം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍ നടന്നു

കൊച്ചി: ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന് പാലാരിവട്ടം പാണംപറമ്പില്‍ പി ജെ ലിപ്സണ്‍ (65) അന്തരിച്ചു. ഏറെക്കാലമായി കണ്ടനാടുള്ള സ്വവസതിയില്‍ താമസിച്ചു വന്നിരുന്ന ലീപ്സന് ഇന്നലെ രാത്രിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്ക്കാരം പാലാരിവട്ടം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍ നടന്നു.
മലയാളത്തിലും തമിഴിലുമായി നൂറുകണക്കിന് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ ലിപ്സന്റെ ഗാനങ്ങള്‍ പ്രശസ്തരായ ഒട്ടുമിക്ക ഗായകരും ആലപിച്ചിട്ടുണ്ട്. ക്രിസ്തീയ ഗാനങ്ങള്‍ക്ക് പുറമെ നിരവധി ലളിതഗാനങ്ങള്‍ക്കും ടെലിവിഷന്‍ പരമ്പരകള്‍ക്കും ടെലിഫിലിമുകള്‍ക്കും സംഗീതമൊരുക്കിയിട്ടുള്ള ലിപ്സണ്‍ കൊച്ചിന് സിഎ സി യില്‍ സംഗീതാധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജോളി എബ്രഹാം തുടങ്ങിയ ഗായകരോടൊപ്പം നിരവധി വിദേശ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ഉദ്യോഗസ്ഥന് ആയിരുന്ന ലീപ്സന് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അസുഖത്തെ തുടര്‍ന്ന് സംഗീത രംഗത്തു സജീവമല്ലായിരുന്നു.ആലീസാണ് ഭാര്യ. ഏകമകന് ലാന്‍വിന്‍.
RELATED STORIES
തവനൂര്‍-തിരുനാവായ പാലം: ഇ ശ്രീധരന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍...
28 April 2025 12:34 PM GMTപോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന് മൂന്നു ദിവസം പരോള്‍
28 April 2025 12:01 PM GMTഷാജി എന്‍ കരുണ്‍ അന്തരിച്ചു
28 April 2025 11:50 AM GMTകോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട...
28 April 2025 11:18 AM GMTഎസ്എസ്എല്‍സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും:...
28 April 2025 10:49 AM GMTസംവിധായകരിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണത്തിന് പ്രത്യേക...
28 April 2025 10:41 AM GMT